kerala

അട്ടപ്പാടിയില്‍ പുല്ലുവെട്ടാന്‍ പോയ വയോധികനെ കാട്ടന ചവിട്ടിക്കൊന്നു

By webdesk13

February 25, 2023

അട്ടപ്പാടി: പാലക്കാട് വീണ്ടും കാട്ടാനയുടെ ആക്രമണം. അട്ടപ്പാടിയില്‍ പുല്ലുവെട്ടാന്‍ പോയ വൃദ്ധനെ ചവിട്ടിക്കൊന്നു.

പുതൂര്‍ മുള്ളി കുപ്പം ആദിവാസി കോളനിയിലെ നഞ്ചന്‍ (60) ആണ് മരിച്ചത്. പുല്ലുവെട്ടാനായി വനാതിര്‍ത്തിയില്‍ പോയപ്പോഴായിരുന്നു കാട്ടാനയുടെ അക്രമണം നേരിട്ടത്.