kerala

ആലുവയില്‍ ഇലക്ട്രോണിക് കടയ്ക്ക് തീപിടിച്ചു

By webdesk17

November 10, 2024

ആലുവ തോട്ടുമുക്കത്ത് ഇലക്ട്രോണിക് കടയ്ക്ക് തീപിടിച്ചു. ഐ ബെല്‍ ഷോറൂമിനാണ് തീപിടിച്ചത്. ഐ ബെല്ല് ഇലക്ട്രോണിക് കടയുടെ മുകളിലത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. ഷോറൂം പൂര്‍ണമായി കത്തിനശിച്ചു. തീയണയ്ക്കാനുള്ള ഫയര്‍ഫോഴ്സിന്റെ ശ്രമം തുടരുന്നു. ഞായറാഴ്ച ആയതിനാല്‍ ജീവനക്കരാരും ഷോറൂമിലില്ലാത്തതും വന്‍ അപകടം ഒഴിവാക്കി.

രണ്ട് യൂണീറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ യൂണീറ്റ് സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. റോഡിലേക്ക് ഗ്ലാസുകളും മറ്റും പൊട്ടി തെറിച്ച് വീഴുന്നുണ്ട്. ഐ ബെല്ലിന്റെ ഗോഡൗണിനാണ് തീപിടിച്ചിരിക്കുന്നത്.

എന്നാല്‍ തീപടര്‍ന്ന് പിടിച്ചതെങ്ങനെയെന്നതില്‍ വ്യക്തതയില്ല. ഉച്ച കഴിഞ്ഞ് 3.30ഓടെയാണ് കടയ്ക്ക് തീപിടിച്ചത്. അകത്തേക്ക് കയറുകയെന്നത് ശ്രമകരമാണ്. രണ്ടാം നിലയില്‍ തീപടര്‍ന്ന് പിടിച്ചിരിക്കുകയാണ്.

ഉച്ചയോടെയാണ് തീ ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ അഗ്നിിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.