gulf

ആവി കൊള്ളുന്നതിനിടെ തീപടര്‍ന്നു സൗദിയില്‍ പ്രവാസി മരിച്ചു

By webdesk11

June 02, 2023

റിയാദ്: ആവി കൊള്ളുന്നതിനിടെ തീ പടര്‍ന്നു സൗദിഅറേബ്യയിലെ ബത്ഹയില്‍ പ്രവാസി മലയാളി മരണപ്പെട്ടു. തൃശൂര്‍ കോതപറമ്പ് സ്വദേശി പാണ്ടപറമ്പത്ത് മുഹമ്മദ് റാഫി (50) ആണ് മരിച്ചത്.

ഗ്യാസ് സ്റ്റൗവിനുമുകളില്‍ വെള്ളം ചൂടാക്കി തലയില്‍ പുതപ്പ്മൂടി ആവി പിടിക്കുന്നിതിനിടെയാണ് അപകടമുണ്ടായത്. സ്റ്റൗവില്‍നിന്നും പുതപ്പിലേക്ക് തീ പടരുകയായിരുന്നു. ശരീരമാസകലം പൊള്ളലേറ്റ നിലയിലാണ്. രാത്രി കൂടെതാമസിക്കുന്നവരെല്ലാം ഉറക്കത്തിലായിരുന്നതുകൊണ്ട് ആരും വിവരമറിഞ്ഞിരുന്നില്ല.

പിതാവ് ഇസ്മായില്‍, മാതാവ് സൈനബ. ഗനിയയാണ് ഭാര്യ. റിസ്വാന ഫാത്തിമ, മുഹമ്മദ് ഫര്‍ഹാന്‍, മുഹമ്മദ് റൈഹാന്‍ എന്നിവര്‍ മക്കളാണ്.