india

ഹംപിയില്‍ വിദേശ ടൂറിസ്റ്റിനേയും ഹോംസ്റ്റേ ഉടമയെയും കൂട്ടബലാത്സംഗത്തിനിരയാക്കി

By webdesk18

March 08, 2025

കര്‍ണാടകയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഹംപിയില്‍ ഇസ്രാഈലി വനിതയെയും ഹോംസ്റ്റേ ഉടമയായ വനിതയെയും മൂന്നംഗ അക്രമി സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. ഒപ്പമുണ്ടായിരുന്ന യുവാക്കളെ മര്‍ദിച്ച് സമീപത്തുണ്ടായിരുന്ന തുംഗഭദ്ര നദിയില്‍ തള്ളിയിട്ടായിരുന്നു അതിക്രമം. സംഭവത്തില്‍ ഒരാള്‍ മുങ്ങി മരിച്ചു. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

ഇന്നലെ രാത്രി 11.30ഒടെ നക്ഷത്ര നിരീക്ഷണത്തിനായാണ് വിനോദസഞ്ചാരികളുടെ സംഘം 29കാരി ഹോംസ്റ്റേ ഉടമക്കൊപ്പം നദിക്കരയിലെത്തിയത്. 27കാരിയായ ഇസ്രായേലി വനിത, അമേരിക്കയില്‍നിന്നുള്ള ഡാനിയേല്‍, മഹാരാഷ്ട്ര സ്വദേശിയായ പങ്കജ്, ഒഡീഷ സ്വദേശിയായ ബിഭാഷ് എന്നിവരാണ് ഉണ്ടായിരുന്നത്

ഈ സമയം ബൈക്കില്‍ ഇവിടെയെത്തിയ മൂന്നംഗ സംഘം ഇവരോട് പെട്രോളും 100 രൂപയും ആവശ്യപ്പെട്ടു. നല്‍കാന്‍ വിസമ്മതിച്ചതോടെയാണ് ആക്രമണം തുടങ്ങിയത്. തുടര്‍ന്ന് മൂന്ന് യുവാക്കള!!െയും അക്രമി സംഘം മര്‍ദിച്ച് നദിയിലേക്ക് തള്ളിയിടുകയായിരുന്നു. ശേഷം രണ്ടു വനിതകളെയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തു.

നദിയില്‍ തള്ളിയിട്ട യുവാക്കളില്‍ ഒഡീഷ സ്വദേശിയെയാണ് ഇനി കണ്ടെത്താനുള്ളത്. പ്രതികളെ പിടികൂടാന്‍ ആറു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്.