kerala

ടൈം സ്‌ക്വയറില്‍ പിണറായി വിജയന് ഇരിക്കാന്‍ നല്‍കിയത് പഴയ ഇരുമ്പു കസേര; മുഖ്യമന്ത്രിയെ സംഘാടകര്‍ വിളിച്ചുവരുത്തി അപമാനിച്ചെന്ന് സോഷ്യല്‍മീഡിയ

By webdesk14

June 12, 2023

മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്ക സന്ദര്‍ശനത്തിന്റെ ഭാഗമായി ടൈം സ്‌ക്വയറില്‍ പരിപാടിയ്ക്കിടെ ഇരിക്കാന്‍ നല്‍കിയത് പഴയ ഇരുമ്പ് കസേര. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ച ആയിരിക്കുകയാണ്. പിണറായി വിജയനെ വിളിച്ചുവരുത്തി അപമാനിക്കുകയാണ് ചെയ്തതെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പലരും വാദിക്കുന്നത്.

മുന്‍പ് കേരളത്തില്‍ ഏറെ സുലഭവും പ്രചാരത്തിലുണ്ടായിരുന്നതും എന്നാല്‍ ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ടതുമായ ഇരുമ്പിന്റെ കസേരയാണ് വേദിയില്‍ ഇരിക്കാനായി പിണറായിക്ക് ഒരുക്കിയിരുന്നത്. വെള്ള പെയിന്റ് അടിച്ച കസേരയ്ക്ക് കൈകള്‍ വയ്ക്കാനുള്ള സൗകര്യം പോലുമില്ലായിരുന്നു. കേരള മുഖ്യമന്ത്രിയെ വിളിച്ചു വരുത്തി സംഘാടകര്‍ അപമാനിക്കുകയാണെന്നാണ് ഒരു കൂട്ടം മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നത്.