kerala

സമാനതകളില്ലാത്ത കാരുണ്യഹസ്തം

By webdesk17

October 22, 2025

മഞ്ചേരി സി.എച്ച് സെന്റർ ദുബൈ ചാപ്റ്റർ, അഞ്ച് വർഷങ്ങൾക്കുമുൻപ് മഞ്ചേരി മെഡിക്കൽ കോളേജ് സി.എച്ച് സെന്ററിൽ 10 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച ഫാർമസിയുടെ വികസനത്തിനായി 17 ലക്ഷം രൂപയുടെ ധനസഹായം നൽകി.

ദുബൈ ചാപ്റ്റർ പ്രസിഡന്റ് പി.കെ. അൻവർ നഹയുടെയും ജനറൽ സെക്രട്ടറി അഡ്വ. യസീദ് ഇല്ലാത്തോടിയുടെയും സാന്നിധ്യത്തിൽ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, ആ തുക സി.എച്ച് സെന്റർ പ്രസിഡന്റ് അഡ്വ. യു.എ. ലത്തീഫ് MLAയ്ക്കു കൈമാറി.

ചടങ്ങിൽ സി.എച്ച് സെന്റർ ജനറൽ സെക്രട്ടറി അഡ്വ. എം. ഉമ്മർ Ex MLA, ആവയിൽ ഉമ്മർ ഹാജി, മുനീർ തയ്യിൽ, ഇ.ആർ. അലിമാസ്റ്റർ, ഗഫൂർ പാറക്കണ്ണി എന്നിവർ പങ്കെടുത്തു.