india

ആന്‍ഡമാനില്‍ കടലില്‍ മുക്കിയ കപ്പലില്‍ നിന്ന് തീരത്തടിഞ്ഞ 100 കോടിയുടെ മയക്കുമരുന്ന് നശിപ്പിച്ചു

By webdesk15

September 15, 2023

ആൻഡമാനിൽ 100 കോടിരൂപയുടെ മാരക ലഹരിമരുന്ന് കേരളത്തിൽ നിന്നുള്ള കസ്റ്റംസ്പ് എക്സൈസ് സംയുക്ത സംഘം പിടികൂടി നശിപ്പിച്ചു. നാല് വർഷം മുൻപ് മ്യാൻമർ ലഹരിമാഫിയ സംഘം കടലിൽ മുക്കിയ കപ്പലിൽ നിന്ന് ആൻഡമാൻ തീരത്തടിഞ്ഞിരുന്നുവെന്ന് കരുതുന്ന മയക്കുമരുന്നാണ് കണ്ടെത്തിയത്.അന്ന് 4000 കിലോ ലഹരിമരുന്നാണ് തീരത്തടിഞ്ഞതെന്നാണ് നിഗമനം.കടലോരത്ത് ബങ്കറിൽ സൂക്ഷിച്ച 50 കിലോ മെത്താംഫെറ്റമീൻ ആണ് പ്രാദേശിക സഹായത്തോടെ പിടികൂടിയത്. 2019ൽ ഇന്ത്യന്‍ കോസ്റ്റ്ഗാർ‍ഡിന്‍റെ പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ മ്യാൻമറിൽ നിന്നുള്ള ലഹരി സംഘം മയക്ക് മരുന്ന് സഹിതം കപ്പൽ മുക്കിയിരുന്നു. വായുകടക്കാത്ത കവറിലുള്ള ലഹരി മരുന്ന് തീരത്ത് അടിയുകയുകയായിരുന്നു. ഇതാണ് ഇപ്പോൾ കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് കസ്റ്റംസ് കരുതുന്നത്.