kerala

തിരുവനന്തപുരത്ത് അംഗന്‍വാടി ടീച്ചര്‍ കുട്ടിയെ മര്‍ദിച്ചതായി പരാതി

By webdesk18

September 25, 2025

തിരുവനന്തപുരത്ത് അംഗന്‍വാടി ടീച്ചര്‍ കുട്ടിയെ മര്‍ദിച്ചതായി പരാതി. മാറനല്ലൂര്‍ പറമ്പിക്കോണം അംഗന്‍വാടിയിലെ ടീച്ചര്‍ പുഷ്പകലയാണ് രണ്ടരവയസുകാരനെ മര്‍ദിച്ചത്. സംഭവത്തില്‍ അധ്യാപികയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

കുട്ടിയുടെ മുഖത്ത് പാടകുളുണ്ട്. കുട്ടിയെ തൈക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രവീണ്‍-നാന്‍സി ദമ്പതികളുടെ മകനാണ് മര്‍ദനമേറ്റത്. രാത്രി കുഞ്ഞ് കരഞ്ഞപ്പോഴാണ് മര്‍ദനമേറ്റ വിവരം അറിഞ്ഞത്. അംഗന്‍വാടി അധികൃതരെ ബന്ധപ്പെട്ടെങ്കിലും കിട്ടിയിരുന്നില്ലെന്നും ബാക്കിയുള്ള കുഞ്ഞുങ്ങളുമായി സംസാരിച്ചപ്പോള്‍ പുഷ്പകല ടീച്ചര്‍ മര്‍ദിച്ചു എന്ന് പറഞ്ഞതായും പിതാവ് പ്രവീണ്‍ പറയുന്നു.

ആശുപത്രി അധികൃതര്‍ ആണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ പരാതി നല്‍കിയത്. കുഞ്ഞ് നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രി ഇഎന്‍ടി വിഭാഗത്തില്‍ ചികിത്സയിലാണ്.