kerala

പാങ്ങോട് സൈനിക കേന്ദ്രത്തിലെ യുദ്ധസ്മാരകത്തിൽ കാർഗിൽ വിജയ ദിനം ആഘോഷിച്ചു

By webdesk15

July 26, 2023

കാർഗിൽ യുദ്ധ വിജയത്തിന്റെ 24-ാം വാർഷികത്തോടനുബന്ധിച്ച് പാങ്ങോട് സൈനിക കേന്ദ്രത്തിലെ യുദ്ധസ്മാരകത്തിൽ കാർഗിൽ വിജയ ദിനം ആഘോഷിച്ചു. പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ ലളിത് ശർമ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. 1971 യുദ്ധത്തിലെ രക്തസാക്ഷിയും വീരചക്ര അവാർഡ് ജേതാവുമായ സുബേദാർ ആർ കൃഷ്ണൻ നായരുടെ ഭാര്യ ശ്രീമതി ലക്ഷ്മിഭായി അമ്മ,മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, മറ്റ് സേനാംഗങ്ങൾ, വിമുക്തഭടൻമാർ, എന്നിവരും യുദ്ധസ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.