main stories

നടന്‍ അനില്‍ നെടുമങ്ങാടിന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്തെത്തിക്കും

By ചന്ദ്രിക വെബ് ഡെസ്‌ക്‌

December 26, 2020

തൊടുപുഴ : ഇന്നലെ മരണപ്പെട്ട ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാടിന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്തെ വീട്ടിലെത്തിക്കും. കോവിഡ് പരിശോധനാഫലം ലഭിച്ച ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

ഇന്നലെ വൈകിട്ടാണ് തൊടുപുഴ മലങ്കര ഡാമില്‍ അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചത്. ഒഴിവു ദിവസമായതിനാല്‍ ഷൂട്ടിങ്ങ് സെറ്റ് കാണാനായിട്ടാണ് അനിലും സുഹൃത്തുക്കളും വൈകിട്ട് മലങ്കര ഡാമില്‍ എത്തിയത്. തുടര്‍ന്ന് കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. നീന്തല്‍ അറിയാമായിരുന്ന അനില്‍ ആഴക്കയത്തില്‍പ്പെട്ടതാണ് അപകടത്തിനിടയാക്കിയത്.

പോലീസും നാട്ടുകാരും ചേര്‍ന്ന് അനിലിനെ ജീവനോടെ കരക്കെത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു. തിരുവനന്തപുരം നെടുമങ്ങാട്ടെ തോട്ടുമുക്കിലാണ് വീട്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം വീട്ടിലെത്തിക്കും.