Connect with us

News

വിവാഹാഭ്യര്‍ത്ഥന തള്ളിയതിന്റെ വൈരാഗ്യം; നടുറോഡില്‍ യുവതിയെ കടന്ന് പിടിച്ചു, യുവാവ് അറസ്റ്റില്‍

സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്

Published

on

ബെംഗളൂരു: പട്ടാപ്പകല്‍ തിരക്കേറിയ റോഡില്‍ യുവതിയെ കടന്നുപിടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്ത സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജ്ഞാനഭാരതി മേഖലയിലാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജ്ഞാനഭാരതി പൊലീസ് നവീന്‍ കുമാര്‍ എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ യുവതിയോട് നവീന്‍ കുമാര്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ യുവതി ഇത് നിരസിക്കുകയും പിന്നീട് ഇയാളില്‍ നിന്ന് അകലം പാലിക്കുകയും ചെയ്തു.

ഇതില്‍ പ്രകോപിതനായാണ് നവീന്‍ യുവതിയെ ആക്രമിച്ചതെന്നാണ് പൊലീസ് വിശദീകരണം. കൂട്ടുകാരിക്കൊപ്പം റോഡിലൂടെ നടക്കുകയായിരുന്ന യുവതിയെ നടുറോഡില്‍ വച്ച് കടന്നുപിടിച്ച നവീന്‍ വസ്ത്രങ്ങള്‍ വലിച്ച് കീറുകയും അപമാനിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. യുവതി എതിര്‍ത്തിട്ടും ആക്രമണം തുടരുകയായിരുന്നു എന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളില്‍ യുവതിയെ അപമാനിക്കുന്നതും ആക്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ വ്യക്തമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത പൊലീസ് നവീന്‍ കുമാറിനെ അറസ്റ്റ് ചെയ്യുകയും തുടര്‍ നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഊട്ടിയില്‍ അതിശൈത്യം; പലയിടത്തും മഞ്ഞുവീഴ്ച, വിനോദസഞ്ചാര മേഖലകളില്‍ വിലക്ക്

ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കാന്തല്‍, തലൈകുണ്ട അവലാഞ്ച് തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപകമായ തണുപ്പാണ് അനുഭവപ്പെട്ടത്.

Published

on

നീലഗിരി: ഊട്ടിയില്‍ അതിശൈത്യം. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കാന്തല്‍, തലൈകുണ്ട അവലാഞ്ച് തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപകമായ തണുപ്പാണ് അനുഭവപ്പെട്ടത്. തലൈകുണ്ട പ്രദേശത്ത് താപനില -1 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. ഊട്ടിയിലെ മറ്റ് ചില പ്രദേശങ്ങളില്‍ -0.1 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

പ്രദേശത്ത് താമസിക്കുന്നവരുടെ ദൈനംദിന ജീവിതത്തെ കഠിനമായ തണുപ്പ് ബാധിച്ചിട്ടുണ്ട്.  ഈ പ്രദേശത്തുകൂടിയുള്ള യാത്രയും അങ്ങേയറ്റം ദുഷ്‌കരമായി മാറി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കാമരാജ് സാഗര്‍ അണക്കെട്ടിന് സമീപമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിനോദസഞ്ചാരികള്‍ക്ക് വനം വകുപ്പ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

മുന്‍കരുതല്‍ നടപടിയായി വനം വകുപ്പ് നിരോധനം ഏര്‍പ്പെടുത്തിയതോടെ അര്‍ദ്ധരാത്രി മുതല്‍ തലൈകുണ്ട പ്രദേശത്ത് കാഴ്ചകള്‍ കാണാന്‍ എത്തിയ വിനോദസഞ്ചാരികള്‍ക്ക് കാമരാജ് സാഗര്‍ അണക്കെട്ട് പ്രദേശത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ആളുകള്‍ ദൂരെ നിന്ന് റോഡരികില്‍ ഒത്തുകൂടി കാഴ്ചകള്‍ ആസ്വദിച്ച് മടങ്ങി.

തണുപ്പ് കാരണം സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടാണെന്നാണ് വിനോദസഞ്ചാരികള്‍ പറയുന്നത്. വാഹനങ്ങള്‍ക്കും വീടുകള്‍ക്കുമെല്ലാം മുകളില്‍ മഞ്ഞ് കാണപ്പെട്ടു. കഠിനമായ മഞ്ഞുവീഴ്ച കാരണം ഉദയ്പൂരിലെ ഏറ്റവും കുറഞ്ഞ താപനില -0.1ത്ഥഇ ആയിരുന്നു. കഴിഞ്ഞ 10 ദിവസമായി നീലഗിരി ജില്ലയില്‍ മഞ്ഞുവീഴ്ച തുടരുകയാണ്. ഊട്ടിയിലേക്ക് തമിഴ്നാട്ടില്‍ നിന്ന് മാത്രമല്ല, കേരളം, കര്‍ണാടക തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നിരവധിയാളുകളാണ് തണുപ്പ് അനുഭവിക്കാനായി വിവിധയിടങ്ങളിലേയ്ക്ക് എത്തുന്നത്.

Continue Reading

News

ക്രിസ്മസ് രാവില്‍ അമ്മത്തൊട്ടിലില്‍ ഒരാണ്‍കുഞ്ഞ്; കമ്പിളി ചുറ്റി സുരക്ഷിതനാക്കി ‘ലിയോ’

തിരുപ്പിറവിയുടെ ആഘോഷമായ ക്രിസ്മസ് രാവില്‍ ‘ലിയോ’ എന്ന പുതിയ അതിഥി

Published

on

ഡിസംബര്‍ മാസത്തിലെ തണുത്ത രാവിലൊന്നില്‍ അമ്മത്തൊട്ടിലില്‍ ഒരാണ്‍കുഞ്ഞ്. തണുപ്പേല്‍ക്കാതിരിക്കാനായി കമ്പിളി ചുറ്റി സുരക്ഷിതനാക്കിയ നിലയിലായിരുന്നു കുഞ്ഞ് ഉണ്ടായിരുന്നത്. തിരുപ്പിറവിയുടെ ആഘോഷമായ ക്രിസ്മസ് രാവില്‍ ലഭിച്ച ഈ പുതിയ അതിഥിക്ക് ‘ലിയോ’ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ജി. എല്‍. അരുണ്‍ ഗോപി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

3.245 കിലോഗ്രാം ഭാരമുള്ള കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദത്തെടുക്കല്‍ കേന്ദ്രത്തിലെ ജീവനക്കാര്‍ കുട്ടിയെ ശിശുപരിചരണ കേന്ദ്രത്തിലെത്തിച്ചു. അവിടെ പ്രാഥമിക പരിശോധനകള്‍ നടത്തിയ ശേഷം തൈക്കാട് സര്‍ക്കാര്‍ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടര്‍മാരുടെ വിശദമായ പരിശോധനയില്‍ കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് സ്ഥിരീകരിച്ചു.

കുട്ടിയുടെ ദത്തെടുക്കല്‍ നടപടികള്‍ ആരംഭിക്കേണ്ടതിനാല്‍ കുഞ്ഞിന് അവകാശികളായ ആരെങ്കിലും ഉണ്ടെങ്കില്‍ സംസ്ഥാന ശിശുക്ഷേമ സമിതിയുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു. അതേസമയം, ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി തിരുവനന്തപുരത്ത് ആകെ 10 കുട്ടികളെയാണ് ലഭിച്ചതെന്ന് സമിതി വ്യക്തമാക്കി. ഇതില്‍ ആറ് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.

Continue Reading

Health

പ്രമേഹം നിയന്ത്രിക്കാനും കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും രാവിലെ കുടിക്കാം ഈ പാനീയങ്ങള്‍

കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്ന ചില പാനീയങ്ങളാണ് ഇവ.

Published

on

ഒരു വ്യക്തിയുടെ ദിവസത്തെ ആരോഗ്യനില വലിയൊരു ഭാഗം രാവിലെ പിന്തുടരുന്ന ശീലങ്ങളെ ആശ്രയിച്ചിരിക്കുന്നു. രാവിലെ ചായയോ ചൂടുവെള്ളമോ അടക്കം കഴിക്കുന്ന പാനീയങ്ങള്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നേരിട്ട് ബാധിക്കുന്നു. പ്രത്യേകിച്ച് പ്രമേഹം ഉള്ളവര്‍ രാവിലെ സ്വീകരിക്കുന്ന ഭക്ഷണത്തിലും പാനീയങ്ങളിലും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും, ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും, ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുന്നതിലും കരള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്ന ചില പാനീയങ്ങളാണ് ഇവ.

ഗ്രീന്‍ ടിയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ സംരക്ഷിക്കാനും ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. ദിവസവും രണ്ട് കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് ശീലമാക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും ഗുണകരമാണ്. നാരങ്ങ വെള്ളം ചെറുചൂട് വെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് കരളിന്റെ സ്വാഭാവിക ശുദ്ധീകരണ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നു. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും കരളില്‍ അടിഞ്ഞുകൂടിയ വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.

മഞ്ഞള്‍ വെള്ളം ദിവസവും രാവിലെ മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്നു. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ എന്ന ഘടകം ആന്റി ഇന്‍ഫ്‌ളമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളാല്‍ സമ്പന്നമാണ്. ഇത് കരളില്‍ അടിഞ്ഞുകൂടിയ വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ സഹായകരമാണ്.

Continue Reading

Trending