Features

പാക്കിസ്ഥാന്റെ ഭംഗിയെ പുകഴ്ത്തി അഞ്ജു; ഏറ്റവും പുതിയ വിഡിയോ പുറത്ത്

By webdesk13

July 26, 2023

പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയിലേക്കു പോയി, പഖ്തൂന്‍ഖ്വ സ്വദേശിയായ ഫെയ്‌സ്ബുക് സുഹൃത്ത് നസ്‌റുല്ലയെ വിവാഹം കഴിച്ച രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശിനിയായ അഞ്ജു പാക്കിസ്ഥാന്റെ സൗന്ദര്യത്തെ പുകഴ്ത്തുന്നതിന്റെ വിഡിയോ പുറത്തുവന്നു. നുമാന്‍ ഖാന്‍ എന്ന ബ്ലോഗര്‍ റെക്കോര്‍ഡ് ചെയ്ത 4 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയിലാണ് അഞ്ജു പാക്കിസ്ഥാന്റെ സൗന്ദര്യത്തെ പുകഴ്ത്തുന്നത്.

നേരത്തേ, നസ്‌റുല്ലയുമായി ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയിലെ അപ്പര്‍ ദിറിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ആസ്വദിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. അഞ്ജു ഇസ്‌ലാം മതം സ്വീകരിച്ച് നസ്‌റുല്ലയെ വിവാഹം കഴിച്ചതായും ഇപ്പോള്‍ ഫാത്തിമ എന്ന പേരിലാണ് അറിയപ്പെടുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Video: Indian girl #Anju with her Pakistani friend Nasrullah Khan in his home district Dir pic.twitter.com/jJJaCmxq1U

— Naimat Khan (@NKMalazai) July 25, 2023

ജൂലൈ 23നാണ് നസ്‌റുല്ലയെ കാണാന്‍ അഞ്ജു അതിര്‍ത്തി കടന്നത്. ഭര്‍ത്താവ് അരവിന്ദിനോടു കുറച്ചു ദിവസത്തേക്ക് ജയ്പുരിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. എന്നാല്‍, അഞ്ജു അതിര്‍ത്തി കടന്ന വിവരം മാധ്യമങ്ങളിലൂടെയാണ് അരവിന്ദ് അറിഞ്ഞത്. ഇവര്‍ക്ക് 15 വയസ്സുള്ള മകളും 6 വയസ്സുള്ള മകനുമുണ്ട്.