ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം. വിജയ്‌യുടെ വാഹനത്തെ പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ വിഘ്നേഷ് എന്ന യുവാവിന്റെ നില ഗുരുതരമാണ്. ഇരുചക്രവാഹനങ്ങളിലാണ് വിജയ്‌യുടെ കാറിനെ ഇവര്‍ പിന്തുടര്‍ന്നത്. ഇതിനിടെ നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളിലിടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ പരിക്കേറ്റ ഇവരെ അവിടെയുണ്ടായിരുന്നവര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.