ഇടുക്കി: അടിമാലിയിലെ മണ്ണിടിച്ചില്‍ ദുരന്തത്തിന് പിന്നാലെ കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ വീണ്ടും മണ്ണിടിഞ്ഞ് വീണു. പള്ളിവാസല്‍ മൂലക്കട ഭാഗത്താണ് ദേശീയപാതയുടെ ഒരു ഭാഗം ഇടിഞ്ഞ് താഴേക്ക് പതിച്ചത്.
അടിമാലിയില്‍ നഷ്ടപരിഹാരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് മണ്ണ് നീക്കാന്‍ എത്തിയ ദേശീയപാത അധികൃതരെ നാട്ടുകാര്‍ തടഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് നിര്‍മ്മാണം നടക്കുന്ന ദേശീയപാതയില്‍ പലയിടങ്ങളും അപകടാവസ്ഥയിലാണ്.
ഇന്നലെ രാത്രിയില്‍ പെയ്ത ശക്തമായ മഴയാണ് പള്ളിവാസലിലും മണ്ണിടിച്ചിലിന് കാരണമായത്. ഭാഗ്യവശാല്‍ രാത്രികാല യാത്ര നിരോധനം നിലവിലുണ്ടായതിനാല്‍ വലിയ അപകടം ഒഴിവായി.
ദുരന്തബാധിതര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കാത്തതില്‍ അടിമാലിയിലുടനീളം ശക്തമായ പ്രതിഷേധം തുടരുകയാണ്. അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് അപകടത്തിന് കാരണമായതെന്നും അതിന് ഉത്തരവാദികളായവര്‍ തന്നെ നഷ്ടപരിഹാരം നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.