india

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്

By webdesk11

November 02, 2023

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനെതിരെ വീണ്ടും കേസ്. കോണ്‍ഗ്രസ് നേതാവ് പി സരിന്‍ നല്‍കിയ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. കളമശ്ശേരി സ്‌ഫോടനത്തിന്റെ പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ചുവെന്നായിരുന്നു പരാതി. ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണിക്കെതിരെയും കേസെടുത്തിട്ടുണ്ട്.ജാമ്യമില്ലാ വകുപ്പ്് പ്രകാരമാണ് കേസ്.

കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിക്കെതിരെ എടുക്കുന്ന രണ്ടാമത്തെ കേസാണിത്.