india

വീണ്ടും അട്ടിമറി ശ്രമം; കരസേന പതിവായി ഉപയോഗിക്കുന്ന റെയിൽവേ പാളത്തിൽ ഗ്യാസ് സിലിണ്ടർ

By webdesk14

October 13, 2024

ഡെറാഡൂണ്‍: റെയില്‍വേ ട്രാക്കില്‍ വീണ്ടും ഒഴിഞ്ഞ എല്‍പിജി സിലിണ്ടര്‍. ട്രാക്കില്‍ ലോക്കോ പൈലറ്റ് എല്‍പിജി സിലിണ്ടര്‍ കണ്ടതിനെ തുടര്‍ന്ന് വന്‍ദുരന്തം ഒഴിവായി. ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് സിലിണ്ടര്‍ കണ്ടത്. ഉടന്‍ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചതിനെ തുടര്‍ന്ന് പാളം തെറ്റുന്നത് തടയുകയായിരുന്നു.

ഗുഡ്സ് ട്രെയിൻ ലോക്കോ പൈലറ്റാണ് പാളത്തിൽ ഗ്യാസ് സിലിണ്ടർ കിടക്കുന്നത് കണ്ട് സ്റ്റേഷനിൽ വിവരം അറിയിച്ചത്. കൃത്യസമയത്ത് ബ്രേക്ക് ചെയ്ത് ട്രെയിൻ നിർത്തിയതിനാൽ ഗുഡ്സ് ട്രെയിൻ അപകടത്തിൽപ്പെട്ടില്ല. ഉത്തരാഖണ്ഡിലെ റൂര്‍ക്കിക്ക് സമീപം ഞായറാഴ്ച പുലര്‍ച്ചെ 6.35നാണ് സംഭവം.

At 06:35, the loco pilot of a goods train (BCNHL/32849) informed the Station Master at Roorkee (RK) that a cylinder was found on the track between Landaura (LDR) and Dhandhera (DNRA) at km 1553/01. The spot is about one KM from DNRA station. Pointsman immediately reached the spot… pic.twitter.com/WUZRfxc4Eg

— ANI (@ANI) October 13, 2024

ലന്ദൗര, ദന്ധേര സ്റ്റേഷനുകള്‍ക്കിടയില്‍ റെയില്‍വേ ട്രാക്കിലാണ് ഒഴിഞ്ഞ എല്‍പിജി സിലിണ്ടര്‍ കണ്ടതെന്ന് നോര്‍ത്തേണ്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഹിമാന്‍ഷു ഉപാധ്യായ പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സിലിണ്ടര്‍ കാലിയാണെന്ന് സ്ഥിരീകരിച്ചത്. സിലിണ്ടര്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ റെയില്‍വേ പൊലീസും ലോക്കല്‍ പൊലീസും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെ 6.35ഓടെയാണ് BCNHL/32849 എന്ന ഗുഡ്സ് ട്രെയിൻ കടന്ന് പോകുമ്പോഴായിരുന്നു സംഭവം. ഇത് ആദ്യമായല്ല ഇത്തരം സംഭവങ്ങൾ മേഖലയിൽ നടക്കുന്നത്. ഏതാനു ആഴ്ചകൾക്ക് മുൻപാണ് ഗുജറാത്തിലെ സൂറത്തിൽ സമാന സംഭവം ശ്രദ്ധയിൽപ്പെട്ടത്. കഴിഞ്ഞ മാസം ഉത്തർ പ്രദേശിലെ കാൻപൂരിലെ ദേഹതിലും റെയിൽവേ പാളത്തിൽ നിന്ന് ഗ്യാസ് കുറ്റി കണ്ടെത്തിയത്.