kerala

മലപ്പുറത്ത് ദേശീയപാതയില്‍ വീണ്ടും വിള്ളല്‍; സംരക്ഷണ ഭിത്തി തകര്‍ന്ന് വീണു

By nazmiya nazreen

June 04, 2025

മലപ്പുറത്ത് ദേശീയപാതയില്‍ വീണ്ടും വിള്ളല്‍. തലപ്പാറ വലിയപറമ്പില്‍ ദേശീയപാതയുടെ സംരക്ഷണ ഭിത്തി തകര്‍ന്ന് വീഴുകയും ഓവുപാലം താഴുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്.

തലപ്പാറക്കും കൊളപ്പുറത്തിനും ഇടയില്‍ വി.കെ പടി വലിയപറമ്പിലാണ് വിള്ളല്‍ രൂപപ്പെട്ടത്. ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി മണ്ണിട്ടുയര്‍ത്തിയതിന്റെ ഭിത്തിയിലെ കട്ടകളിലാണ് വിള്ളല്‍ കണ്ടെത്തിയത്. ദേശീയപാതക്ക് കുറുകെയുള്ള ഓവുപാലം അപകടകരമായ രീതിയില്‍ താഴ്ന്നുപോവുകയും ചെയ്തു.