india

മണിപ്പൂരിൽ വീണ്ടും വെടിവെയ്പ്പ്; 3 ബിഎസ്എഫ് ജവാൻമാർക്ക് പരുക്ക്

By webdesk13

January 18, 2024

മണിപ്പൂരിൽ വീണ്ടുമുണ്ടായ വെടിവെയ്പ്പിൽ ബിഎസ്എഫ് ജവാൻമാർക്ക് പരിക്ക്. തൗബാലിൽ മെയ്തെയ് വിഭാഗം നടത്തിയ പ്രതിഷേധത്തിനിടയിൽ ഉണ്ടായ വെടിവെപ്പിലാണ് 3 ബിഎസ്എഫ് ജവാൻമാർക്ക് പരുക്കേറ്റത്. പ്രതിഷേധം നിയന്ത്രിക്കാൻ ശ്രമിച്ച സേനയ്ക്ക് നേരെയാണ് അക്രമികൾ വെടിയുതിർത്തത്. അതേസമയം, മോറെയിലെ വെടിവെപ്പിൽ ചികിത്സയിലിരുന്ന ഒരു സൈനികൻ കൂടി വീരമൃത്യു വരിച്ചു.