india

മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ വീണ്ടും കൂട്ടമരണം; മരിച്ചത് 12 നവജാതശിശുക്കളുള്‍പ്പെടെ 24 രോഗികള്‍

By webdesk11

October 03, 2023

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വീണ്ടും രോഗികളുടെ കൂട്ടമരണം.12 നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 24 രോഗികള്‍ മരിച്ചു. നന്ദേടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 24 മണിക്കൂറിനുള്ളിലാണ് സംഭവം നടന്നത്.

മതിയായ ചികിത്സയും മരുന്നും നല്‍കാന്‍ കഴിഞ്ഞില്ലെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. സ്റ്റാഫിന്റെ കുറവും പ്രശ്‌നം ഗുരുതരമാക്കിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധവുമായി എന്‍സിപിയും കോണ്‍ഗ്രസും രംഗത്തെത്തി.