kerala

സംസ്‌കൃതം അറിയാത്ത എസ്.എഫ്.ഐ നേതാവിന് പി.എച്ച്.ഡിക്ക് ശിപാര്‍ശ; കേരള സര്‍വകലാശാലയില്‍ വീണ്ടും പി.എച്ച്.ഡി വിവാദം

By webdesk18

October 28, 2025

സംസ്‌കൃതം അറിയാത്ത എസ്എഫ്‌ഐ നേതാവിന് കേരള സര്‍വ്വകലാശാലയില്‍ സംസ്‌കൃതത്തില്‍ പി എച്ച് ഡി നല്‍കാന്‍ ശിപാര്‍ശ. മൂല്യനിര്‍ണയ സമിതി ചെയര്‍മാന്റെ ശിപാര്‍ശ എതിര്‍ത്ത് ഡീന്‍ നല്‍കിയ റിപ്പോര്‍ട്ട് പുറത്ത്. കാര്യവട്ടം ക്യാമ്പസിലെ എസ്എഫ്‌ഐ നേതാവായിരുന്ന വിപിന്‍ വിജയനാണ് പി.എച്ച്.ഡിക്ക് ശിപാര്‍ശ നല്‍കിയത്.

സംസ്‌കൃതം വകുപ്പ് മേധാവി സിഎന്‍ വിജയകുമാരി വിപിന്‍ വിജയന്റെ പി എച്ച് ഡി തീസിസിനും, ഒപ്പണ്‍ ഡിഫന്‍സിനും എതിരെ ഗുരുതര പരാമര്‍ശങ്ങളാണ് വൈസ് ചാന്‍സലര്‍ക്ക് നല്‍കിയ കത്തില്‍ ഉന്നയിക്കുന്നത്. പിച്ച്ഡി തീസിസ് ആയിപോലും പരിഗണിക്കാന്‍ കഴിയാത്തതാണ് വിപിന്‍ വിജയന്‍ സമര്‍പ്പിച്ചത്.

സംസ്‌കൃതം എഴുതാനോ വായിക്കാനോ പോലും അറിയില്ല. ഓപ്പണ്‍ ഡിഫന്‍സില്‍ ചോദ്യങ്ങള്‍ക്ക് മലയാളത്തിലോ സംസ്‌കൃതത്തിലോ ഇംഗ്ലീഷിലോ ഉത്തരമില്ല. ഇത്തരം ഗവേഷണങ്ങള്‍ ഒരു വിദഗ് സമിതികൊണ്ട് പരിശോധിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

വിപിനിന് പിഎച്ച്ഡി നല്‍കാനുള്ള മൂല്യനിര്‍ണയ സമിതി ചെയര്‍മാന്റെ ശിപാര്‍ശ അടുത്ത സിന്‍ഡിക്കേറ്റ് യോഗത്തില്‍ പരിഗണിക്കാനിരിക്കെയാണ് കത്ത് പുറത്തുവന്നത്. ആരോപണങ്ങളാല്‍ വൈസ് ചാന്‍സിലര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.