Connect with us

News

അമേരിക്കയില്‍ വീണ്ടും വിമാനാപകടം; ഫിലാഡെല്‍ഫിയയില്‍ വീടുകള്‍ക്ക് മുകളിലേക്ക് ചെറുവിമാനം തകര്‍ന്നുവീണു

വിമാനത്തില്‍ ആറു പേര്‍ ഉണ്ടായിരുന്നതായാണ് വിവരം.

Published

on

അമേരിക്കയില്‍ വീണ്ടും വിമാനാപകടം. വടക്കു കിഴക്കന്‍ ഫിലാഡെല്‍ഫിയയില്‍ വീടുകള്‍ക്ക് മുകളിലേക്ക് ചെറുവിമാനം തകര്‍ന്നുവീണു. റൂസ് വെല്‍ട്ട് ബൊളിവാര്‍ഡിനും കോട്ട്മാന്‍ അവന്യുവിനുമിടയില്‍ വീടുകള്‍ക്കു മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണത്. അമേരിക്കന്‍ സമയം വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അപകടം നടന്നത്. വിമാനത്തില്‍ ആറു പേര്‍ ഉണ്ടായിരുന്നതായാണ് വിവരം.

അപകടത്തിന് പിന്നാലെ പ്രദേശത്ത് വന്‍തീപിടിത്തമുണ്ടായി. വീടും നിരവധി കാറുകളും കത്തിനശിച്ചതായാണ് വിവരം. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.

പ്രദേശത്ത് വലിയ അപകടം നടന്നതായി ഫിലാഡല്‍ഫിയ ഓഫീസ് ഓഫ് എമര്‍ജന്‍സി മാനേജ്‌മെന്റ് സാമൂഹികമാധ്യമത്തില്‍ അറിയിച്ചു. എന്നാല്‍ അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. റൂസ്വെല്‍റ്റ് ബൊളിവാര്‍ഡിന്റെ ചില ഭാഗങ്ങളില്‍ റോഡുകള്‍ അടച്ചയായും ഈ പ്രദേശത്തേക്ക് യാത്ര ഒഴിവാക്കണമെന്നും നഗരത്തിലെ എമര്‍ജന്‍സി മാനേജ്‌മെന്റ് ഓഫീസ് എക്‌സില്‍ കുറിച്ചു.

 

 

 

india

ജമ്മു കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു; മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു

കഴിഞ്ഞ നാലുദിവസമായി കത്‌വയില്‍ ഭീകരരും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്

Published

on

ജമ്മു കശ്മീരിലെ കത്‌വയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു. അതേസമയം, മൂന്ന് ഭീകരരെ സൈന്യം വധിച്ചു. രാജ്ബാഗിലെ ജാഖോലെയില്‍ സുരക്ഷാസേന ഭീകരരെ കണ്ടതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കഴിഞ്ഞ നാലുദിവസമായി കത്‌വയില്‍ ഭീകരരും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

Continue Reading

kerala

കരുനാഗപ്പള്ളി കൊലപാതകം; പ്രതികളെ പിടി കൂടാനാകാതെ പൊലീസ്

വയനകം ഗുണ്ടാസംഘമാണ് കൊലപാതകത്തിനും അതിന് ശേഷം ഉണ്ടായ അക്രമത്തിനും പിന്നിലെന്ന് ഇന്നലെ പോലീസ് പറഞ്ഞിരുന്നു

Published

on

കൊല്ലം കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവ് സന്തോഷിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ പിടി കൂടാന്‍ കഴിയാതെ പൊലീസ്. സംഭവം നടന്ന് ഒരു ദിവസം പിന്നിടുമ്പോഴും പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം കൊല്ലപ്പെട്ട സന്തോഷിന്റെ സംസ്‌കാരം ഇന്ന് നടന്നേക്കും. ഇതേ സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അനീറിന്റെ വിശദമൊഴിയും ഇന്ന് പ്രത്യേക സംഘം രേഖപ്പെടുത്തും.

വയനകം ഗുണ്ടാസംഘമാണ് കൊലപാതകത്തിനും അതിന് ശേഷം ഉണ്ടായ അക്രമത്തിനും പിന്നിലെന്ന് ഇന്നലെ പോലീസ് പറഞ്ഞിരുന്നു. ഇന്നലെ പുലര്‍ച്ചെയായിരുന്നു കൊലപാതകം. ഗുണ്ടാ നേതാവായ സന്തോഷിനെ കാറിലെത്തിയ 4 അംഗ സംഘം വീട്ടില്‍ കയറി കൊലപ്പെടുത്തുകയായിരുന്നു. സന്തോഷിനെ കൊലപ്പെടുത്തിയ ശേഷം വവ്വാക്കാവില്‍ എത്തിയ കൊലയാളി സംഘം അനീറെന്ന യുവാവിനെയും വെട്ടിപരുക്കേല്‍പ്പിച്ചു. ഇതിന് പിന്നാലെ ഒളിവില്‍ പോയ സംഘം വയനകത്ത് കാര്‍ ഉപേക്ഷിച്ച് പൊലീസിനെ കബളിപ്പിച്ച് കടന്ന് കളഞ്ഞു.

Continue Reading

GULF

തിരക്കൊഴിയാതെ മക്ക; ആത്മനിര്‍വൃതിയില്‍ ജനലക്ഷങ്ങള്‍

ഇന്നലെ വെള്ളിയാഴ്ച രാവിന്റെ പ്രാധാന്യം കണക്കിലെടുത്ത് ലക്ഷക്കണക്കിനുപേര്‍ ഹറമില്‍ പ്രാര്‍ത്ഥനാ നിര്‍ഭരരായി സംഗമിച്ചു

Published

on

റസാഖ് ഒരുമനയൂര്‍

മക്ക: പരിശുദ്ധ ഉംറ നിര്‍വ്വഹിക്കാന്‍ പുണ്യഭൂമിയിലെത്തിയ ജനലക്ഷങ്ങളാല്‍ ഹറം ഷരീഫും മ ക്കാ നഗരവും നിറഞ്ഞൊഴുകുകയാണ്. ഏറ്റവും തിരക്കേറിയ ഇരുപത്തിയേഴാം രാവിന്റെ പുണ്യം തേടിയെത്തിയ രാത്രിയില്‍ 30.41 ലക്ഷം വിശ്വാസികള്‍ എത്തിയതായി അഥോറിറ്റി സിഇഒ എഞ്ചിനീയര്‍ ഗാസി അല്‍ഷഹ്‌റാനി പറഞ്ഞു.

റമദാനിലെ എല്ലാ സമയത്തെ നമസ്‌കാരങ്ങളിലും വിശ്വാസികള്‍ ഹറമില്‍ നമസ്‌കരിക്കാനെത്തിയിരുന്നുവെങ്കിലും ഇഷാ നമസ്‌കാരത്തിനുപുറമെ തറാവീഹ്, ഖിയാമുല്ലൈല്‍ എന്നീ പ്രത്യേക രാത്രി പ്രാര്‍ത്ഥനകളിലാണ് ഏറ്റവും കൂടുതല്‍പേര്‍ പ്രാര്‍ത്ഥനക്കെത്തിയത്.രണ്ട് വിശുദ്ധ പള്ളികളുടെ കാര്യാ ലയങ്ങളുടെ ജനറല്‍ അഥോറിറ്റി തലവനായ ശൈഖ് അബ്ദുറഹ്‌മാന്‍ അല്‍സുദൈസിന്റെ നേതൃത്വത്തില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനയോടെയാണ് ഖിയാമുല്ലൈല്‍ പ്രാര്‍ത്ഥന അവസാനിച്ചത്.

ഉംറ തീര്‍ത്ഥാടകര്‍ തങ്ങളുടെ പാപമോചനത്തിനായി കണ്ണുനീര്‍ പൊഴിച്ചുകൊണ്ട് പ്രാര്‍ത്ഥനക്കൊപ്പം പെയ്ത നേര്‍ത്ത മഴ വിശുദ്ധഗേഹത്തിന്റെ മുറ്റത്തെയും നനയിച്ചു. തീര്‍ത്ഥാടകരുടെ സുഗമവും ക്രമാനുഗതവുമായ ഒഴുക്ക് സുഗമമാക്കുന്നതിന് അധികൃതര്‍ മാ നുഷികവും യാന്ത്രികവുമായ സര്‍വ്വ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ വെള്ളിയാഴ്ച രാവിന്റെ പ്രാധാന്യം കണക്കിലെടുത്ത് ലക്ഷക്കണക്കിനുപേര്‍ ഹറമില്‍ പ്രാര്‍ത്ഥനാ നിര്‍ഭരരായി സംഗമിച്ചു.

ഇന്ന് വെള്ളിയാഴ്ച ജുമുഅ നമസ് കാരം കഴിഞ്ഞശേഷമാണ് പലരും ഇവിടെനിന്നും മടങ്ങുകയുള്ളു. മലയാളി ഉംറ തീര്‍ത്ഥാടകര്‍ ചിലര്‍ മദീനയില്‍ പോയാണ് മക്കയിലെത്തിയത്. എന്നാല്‍ നിരവധി സംഘങ്ങള്‍ ഇന്ന് മക്കയില്‍നിന്നും മദീനയിലേക്ക് പോകും.

Continue Reading

Trending