kerala

കണ്ണൂരില്‍ വീണ്ടും തെരുവുനായ ആക്രമണം; അഞ്ചാം ക്ലാസുകാരനെ ആക്രമിച്ചു

By webdesk13

July 24, 2023

ജില്ലയില്‍ വീണ്ടും തെരുവുനായ ആക്രമണം. ചിറ്റാരിപ്പറമ്പില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി വൈഷ്ണവിനെയാണ് തെരുവുനായ ആക്രമിച്ചത്. രാവിലെ ട്യൂഷന് പോകാനായി എത്തിയതായിരുന്നു വൈഷ്ണവ്.

ഇതിനിടെയായിരുന്നു ആക്രമണം. കുട്ടിയെ തൊടീക്കളം കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക പരിശോധന നടത്തിയ ശേഷം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.