kerala

മൂന്നാറില്‍ വീണ്ടും കാട്ടാന ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്

By webdesk13

September 25, 2024

ഇടുക്കി മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മൂന്നാര്‍ സ്വദേശികളായ അഴകമ്മ, ശേഖര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കല്ലാര്‍ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് സമീപത്ത് വെച്ചാണ് ആക്രമണം നടന്നത്. പരിക്കേറ്റ ഇരുവരെയും മൂന്നാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അഴകമ്മയുടെ നില ഗുരുതരമാണ്.

മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തൊഴിലാളികളാണ് പരിക്കേറ്റ രണ്ടുപേരും. രാവിലെ ജോലിക്കെത്തിയ ഇരുവരെയും കാട്ടാന ആക്രമിക്കുകയായിരുന്നു.