More
ഗെയില്‍വിരുദ്ധ സമരം: പിന്നില്‍ മുസ്ലിം തീവ്രവാദികളെന്ന് എ. വിജയരാഘവന്
മലപ്പുറം: ജീവനും സ്വത്തും സംരക്ഷിക്കാന്‍ സമരത്തിനിറങ്ങിയവര്‍ മുസ്്ലിം തീവ്രവാദികളാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവന്. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാറിന്റെ പുരോഗമനാത്മക വികസനത്തിനെതിരെയുള്ളതാണ് മലപ്പുറത്ത് മുസ്ലിം തീവ്രവാദികള്‍ നടത്തുന്ന ഗെയില്‍വിരുദ്ധ സമരമെന്ന് എ വിജയരാഘവന് ഇന്നലെ മലപ്പുറത്ത് പറഞ്ഞു. ജമാഅത്തെ ഇസ്്ലാമി, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ മുസ്്ലിം തീവ്രവാദ സംഘടനകളാണ് ഗെയിലിനെതിരെ സമരം നടത്തുന്നത്. ജമാഅത്തെ ഇസ്്ലാമിയും പോപ്പുലര്‍ ഫ്രണ്ടും കൈകോര്‍ത്ത് നടത്തുന്ന ഈ സമരത്തിന് വേഗത വര്‍ധിക്കുന്ന പ്രക്രിയക്ക് മുസ്്ലിംലീഗ് നേതൃത്വം മുന്‍കയ്യെടുക്കുകയാണ്. മത തീവ്രവാദികളും മതമൗലിക വാദികളുമാണ് മലപ്പുറം ജില്ല വിഭജിക്കണമെന്ന് വാദിക്കുന്നത്. ആപത്കരമായ രാഷ്ട്രീയമൊരുക്കുകയാണ്് മുസ്്ലിം വര്‍ഗീയവാദികള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ടൗണ്‍ഹാളില്‍ എസ്.എഫ്.ഐ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ഇടവേളക്ക് ശേഷം ഗെയില്‍ അധികൃതര്‍ കേരളത്തില്‍ ജനവാസ കേന്ദ്രങ്ങളിലൂടെ സര്‍വെ നടപടികള്‍ വീണ്ടുമാരംഭിച്ചതോടെ കഴിഞ്ഞ ദിവസങ്ങളില്‍ മലപ്പുറത്ത് വന്‍ ജനകീയ സമരമാണ് നടന്നത്. ജനപ്രതിനിധികളും, ജാതി-മത-രാഷട്രീയ ഭേദമന്യേ എല്ലാ വിഭാഗം ആളുകളും ഈ സമരത്തിന്റെ ഭാഗമായി. മലപ്പുറം നഗരത്തിലുള്‍പ്പെടെ നിരവധി ബഹുനിലക്കെട്ടിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വീടുകളും ഗെയില്‍ പൈപ്പ് ലൈനിന് വേണ്ടി പൊളിച്ച് മാറ്റേണ്ടിവരും. ജീവിത കാലത്തെ മുഴുവന്‍ സമ്പാദ്യവും കിടപ്പാടവും നഷ്ടപ്പെടുമെന്ന ഭീതിയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി നടപ്പാക്കുന്ന വാതക പൈപ്പ് ലൈനിനെതിരെ നടത്തുന്ന ജനകീയ പ്രതിരോധത്തെ സി.പി.എം നേതാവ് മുസ്്ലിം തീവ്രവാദ പ്രവര്‍ത്തനമായി ചിത്രീകരിച്ചത് വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയാവും.
സി.പി.എമ്മിന്റെ കാവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.വിദ്യാവതിയടക്കമുളളവര്‍ കഴിഞ്ഞ ദിവസം നടന്ന ഗെയില്‍ പൈപ്പ്ലൈനിനെതിരെ മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിരോധ വലയത്തെ അഭിസംബോധന ചെയ്തിട്ടുണ്ട്. വസ്തുത ഇതായിരിക്കെ സമീപകാലത്തായി മലപ്പുറം ജില്ലയെ മുസ്്ലിം തീവ്രവാദ കേന്ദ്രമാക്കി മുദ്ര കുത്താന്‍ സി.പി.എം നടത്തുന്ന ആസൂത്രണ നീക്കത്തിന്റെ ഭാഗമാണ് വിജയരാഘവന്റെ പ്രസ്താവന. കഴിഞ്ഞ പാര്‍ലമെന്റ് ഉപ തെരഞ്ഞെടുപ്പിലെ മുസ്്ലിംലീഗിന്റെ ഉജ്വല വിജയത്തെക്കുറിച്ചുള്ള പ്രസ്താവനയും അടുത്തകാലത്ത് വിവാദമായിരുന്നു. മലപ്പുറം മുസ്്ലിം തീവ്രവാദ കേന്ദ്രമായത് കൊണ്ടാണ് മുസ്്ലിംലീഗ് വിജയിച്ചതെന്ന് മന്ത്രി പറഞ്ഞിരുന്നു. വിവാദമായതോടെ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്ന് പറഞ്ഞാണ് മന്ത്രി തടിയൂരിയത്. ഗെയില്‍ വിരുദ്ധ സമരത്തിന് മുന്നിട്ടിറങ്ങി രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചിരുന്ന സി.പി.എം അധികാരം ലഭിച്ചതോടെ ജനകീയ സമരത്തില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. പ്രദേശിക തലങ്ങളില്‍ ഇത്തരം സമരങ്ങളില്‍ പങ്കെടുക്കെരുതെന്ന് പാര്‍ട്ടി നിര്‍ദേശവും നല്‍കിയിരുന്നു. ഇതിന്റെ ജാള്യത മറക്കാനാണ് ഗെയില്‍ വിരുദ്ധ ജനകീയ പ്രതിരോധത്തെ മുസ്ലിം തീവ്രവാദമായി ചിത്രീകരിക്കാനുള്ള നീക്കം.
തിരുവനന്തപുരം: ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോകത്തിലെ അപൂര്‍വ ദുശ്യങ്ങളിലൊന്ന് കാമറയിലാക്കിയതിന്റെ സംതൃപ്തിയിലാണ് ന്യൂസ് ഫോട്ടോഗ്രാഫറായ കവിയൂര്‍ സന്തോഷ്. പൗര്‍ണമി ദിനത്തില്‍ ചന്ദ്രന്റെ വെള്ളിവെളിച്ചത്തിലുള്ള യാത്രാ വിമാനത്തിന്റെ ഛായാരൂപം. ഒരര്‍ത്ഥത്തില്‍ പൂര്‍ണചന്ദ്രന്റെയുള്ളിലെ വിമാനം.
വിദേശരാജ്യങ്ങളില്‍ പൂര്ണചന്ദ്രന്റെ പശ്ചാത്തലത്തില്‍ വിമാനത്തിന്റെ ചിത്രമെടുക്കുന്നതു മാത്രം ലക്ഷ്യംവച്ചു ജോലിയെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാരുണ്ടെന്ന് അറിയുമ്പോഴാണ് കവിയൂര്‍ സന്തോഷിന്റെ ചിത്രത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. പൗര്‍ണമി ദിനം കണക്കുകൂട്ടി വിമാനത്തിന്റെ പാത മുന്‍കൂട്ടി കണ്ട് ഈ ഒരു ലക്ഷ്യത്തിനായി കവിയൂര്‍ സന്തോഷ് ചെലവഴിച്ചത് ഒന്‍പത് വര്‍ഷമാണ്. വിദേശരാജ്യങ്ങളില്‍ ഉപഗ്രഹ സഹായത്തോടെയാണ് ഇതൊക്കെ ചെയ്യുന്നതെങ്കില്‍ സന്തോഷ് ഇവിടെ ഉപയോഗിച്ചത് തന്റെ മനസും അര്‍പ്പണബോധവുമാണ്. പകരം ലഭിച്ചത് ചന്ദന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന വിമാനത്തിന്റെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ചിത്രം. സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച ചിത്രം വൈറലായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ് സന്തോഷിന് ലഭിക്കുന്നത്.
വ്യത്യസ്തമായ ഒരു ഫ്രെയിം തന്റെ കരിയറില്‍ വേണമെന്ന ചിന്തയാണ് കവിയൂര്‍ സന്തോഷിനെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് പ്രേരിപ്പിച്ചത്. പല തവണ ചുണ്ടിനും കപ്പിനും ഇടയില്‍ ചിത്രം വഴുതിപ്പോയി. പലപ്പോഴും മനോഹരങ്ങളായ നിരവധി ചിത്രങ്ങളുടെ പിറവിക്കും ഇതിടയാക്കി. ഒരു പൗര്‍ണമി ദിവസം പോലും ഒഴിവാക്കാതെ തന്റെ കാത്തിരിപ്പ് തുടര്‍ന്നുവെന്നും നവംബര്‍ ആറിനാണ് ഇതിനുള്ള അവസരം ലഭിച്ചതെന്നും കവിയൂര്‍ സന്തോഷ് പറയുന്നു. മൂന്നു ഫ്രെയിമുകളാണ് ലഭിച്ചത്. ചന്ദ്ര പശ്ചാത്തലത്തിലുള്ള വിമാനത്തിന്റെ മുന്‍ഭാഗവും വിമാനത്തിന്റെ വാലുമായിരുന്നു മറ്റുള്ളവ.
ഫോട്ടോഗ്രാഫിയില്‍ ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന കവിയൂര്‍ സന്തോഷ് നിരവധി മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ബിബിസി ന്യൂസിനു് വേണ്ടി പ്രളയവും കോഴിക്കോട് വിമാന ദുരന്തവും ശബരിമല സ്ത്രീപ്രവേശനവും കാമറയില്‍ പകര്‍ത്തി. ഇതിലെ വ്യത്യസ്തമായ ഫ്രെയിമുകളാണ് സന്തോഷിനെ ശ്രദ്ധേയനാക്കിയത്. ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പെടെ നിരവധി മാധ്യമ സ്ഥാപനങ്ങളിലും ന്യൂസ് ഏജന്‍സികളിലും ഫ്രീലാന്‍സറായി. പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ സ്വദേശിയായ സന്തോഷിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ വിവിധ പ്രോജക്ടുകളുടെ ഡോക്യൂമെന്‍േഷന്‍ മേഖലയിലാണ് സന്തോഷ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
tech
ചാറ്റ്ജിപിടിയും എക്സും പണിമുടക്കി
ഗ്ലോബല്‍ നെറ്റ്വര്‍ക്കിനെ ബാധിക്കുന്ന തരത്തില്‍ ക്ലൗഡ്ഫെയറിലുണ്ടായ തകരാര്‍ എന്തെന്ന് അന്വേഷിച്ചു വരികയാണെന്ന് ഇന്റര്‍നെറ്റ് ഭീമന്മാര് പ്രതികരിച്ചു.
ന്യൂഡല്‍ഹി: ക്ലൗഡ് ഫെ്ലയര്‍ സംവിധാനത്തിലുണ്ടായ തകരാറിനെതുടര്‍ന്ന് ചാറ്റ് ജിപിടിയും എക്സും ഉള്‍പ്പെടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ പ്രവര്‍ത്തനം ലോക വ്യാപകായി തടസ്സപ്പെട്ടു. രാത്രി വൈകിയും പ്രവര്‍ത്തനം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ഗ്ലോബല്‍ നെറ്റ്വര്‍ക്കിനെ ബാധിക്കുന്ന തരത്തില്‍ ക്ലൗഡ്ഫെയറിലുണ്ടായ തകരാര്‍ എന്തെന്ന് അന്വേഷിച്ചു വരികയാണെന്ന് ഇന്റര്‍നെറ്റ് ഭീമന്മാര് പ്രതികരിച്ചു. എ.ഐ അധിഷ്ടിത സേവനങ്ങള്‍, ചാറ്റ്ജിപിടി, ജെമിനി, ഓപണ്‍എ.ഐ. പെര്‍പ്ലെക്സിറ്റി, എക്സ്, വെബ് അധിഷ്ടിത സേവനങ്ങളായ യൂബര്‍, കാന്‍വ, സ്പോട്ടിഫൈ,ലെറ്റര്‍ ബോക്സ്ഡ്, ഗ്രാന്റആര്‍,ലീഗ് ഓഫ് ലെജന്റ്സ് എന്നിവയുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ തകരാറിലായി. ക്ലൗഡ്ഫ്ളെയര് ട്രാഫിക്കിലുണ്ടായ അസാധാരണ വര്‍ധനവ് ആണ് തകരാറിലേക്ക് നയിച്ചതെന്ന് സൂചനയുണ്ടെന്നും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
EDUCATION
കടല്‍നിരപ്പിലെ മാറ്റം പഠിക്കാന്‍ നാസയൂറോപ്യന്‍; സ്പേസ് ഏജന്‍സികളുടെ പുതിയ ഉപഗ്രഹം വിക്ഷേപിച്ചു
കടല്‍നിരപ്പ് ഉയരുന്നതിനാല്‍ ലോകത്തെ നിരവധി ദ്വീപുകളും തീരപ്രദേശങ്ങളും അപകടഭീഷണിയിലായി വരുന്ന സാഹചര്യത്തില്‍, കടല്‍നിരപ്പിലെ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിക്കുക അത്യന്തം നിര്‍ണായകമാണ്.
ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും ഏറ്റവും ദ്രുതഗതിയില്‍ ബാധിച്ചത് സമുദ്രങ്ങളെയാണ്. കടല്‍നിരപ്പ് ഉയരുന്നതിനാല്‍ ലോകത്തെ നിരവധി ദ്വീപുകളും തീരപ്രദേശങ്ങളും അപകടഭീഷണിയിലായി വരുന്ന സാഹചര്യത്തില്‍, കടല്‍നിരപ്പിലെ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിക്കുക അത്യന്തം നിര്‍ണായകമാണ്.
ഇതിന്റെ ഭാഗമായി, നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും (ഇഎസ്എ) സംയുക്തമായി പുതിയൊരു സമുദ്രനിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു. ‘സെന്റിനല്‍-6ബി’ എന്ന പേരിലുള്ള ഈ ഉപഗ്രഹം, വരുംദിവസങ്ങളില്‍ ഭൂമിയിലെ സമുദ്രനിരപ്പ്, കാറ്റ്, തിരമാലകള്‍ തുടങ്ങിയ ഘടകങ്ങളെ അത്യന്തം കൃത്യതയോടെ പരിശോധിക്കും.
സെക്കന്‍ഡില്‍ 7.2 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഉപഗ്രഹം 112 മിനിറ്റില്‍ ഒരിക്കല്‍ ഭൂമിയെ പൂര്‍ണ്ണമായി വലംവയ്ക്കും. ഇതിലൂടെ ലോകത്തിന്റെ മുഴുവന്‍ സമുദ്ര ഉപരിതലത്തെയും നിരന്തരമായി നിരീക്ഷിക്കാനുള്ള കഴിവ് ഈ ഉപഗ്രഹത്തിനുണ്ടാകും.
സെന്റിനല്‍-6 മിഷന് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച സെന്റിനല്‍-6അയുടെ തുടര്‍ച്ചയാണെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. ഗ്ലോബല്‍ വാര്‍മിംഗിന്റെ ഫലമായി വരും വര്‍ഷങ്ങളില്‍ കടല്‍നിരപ്പ് എത്രമാത്രം ഉയരാം, അതിനുള്ള പ്രത്യാഘാതങ്ങള്‍ എന്തൊക്കെയായിരിക്കാം എന്നിവ വിലയിരുത്തുന്നതിനുള്ള ഏറ്റവും വിശ്വസനീയമായ ഉപകരണമാകും പുതിയ ഉപഗ്രഹം.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india18 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala17 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports15 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

