kerala

തൊണ്ടിമുതൽ മാറ്റിയ കേസിൽ മന്ത്രി ആന്‍റണി രാജുവിനെതിരെ കോടതി നടപടി തുടങ്ങി

By webdesk15

April 25, 2023

മയക്കുമരുന്നു കേസിന്റെ തൊണ്ടി മുതൽ മാറ്റിയ കേസിൽ മന്ത്രി ആന്‍റണി രാജുവിനെതിരെ കോടതി നടപടി ആരംഭിച്ചു.കേസെടുത്തതിലെ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടികാട്ടി നേരത്തെ കേസ് റദ്ദാക്കിയെങ്കിലും കോടതിക്ക് തുടർ നടപടികള്‍ സ്വീകരിക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.തിരുവനന്തപുരം ജെഎഫ്എംസി -രണ്ടിൽ സൂക്ഷിച്ചിരിക്കുന്ന തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായിരുന്ന ആൻറണി രാജുവും, തൊണ്ടി ക്ലർക്കായ ജോസും ചേർന്ന് രൂപം മാറ്റം വരുത്തിയെന്നായിരുന്നു കേസ്. 1994 ൽ പോലീസ് രജിസ്റ്റർ ചെയ്ത കേസ് നിയമപരമല്ല എന്നായിരുന്നു ആന്‍റണി രാജു ഹൈക്കോടതിയില്‍ വാദിച്ചത്.