ന്യൂഡല്‍ഹി: പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ സ്ഥാനം നടന്‍ അനുപം ഖേര്‍ രാജിവെച്ചു. ജോലി തിരക്കു കാരണമാണ് രാജിയെന്ന് അനുപം ഖേര്‍ അറിയിച്ചു.

അന്താരാഷ്ട്ര തലത്തില്‍ തനിക്ക് നിരവധി പരിപാടികള്‍ ഉള്ളതിനാല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ പുലര്‍ത്താന്‍ സമയക്കുറവ് അനുഭവപ്പെടുന്നുണ്ടെന്നും അതിനാല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുകയാണെന്നും അനുപം ഖേര്‍ ട്വിറ്ററിലൂടെ കുറിച്ചു. കഴിഞ്ഞ വര്‍ഷമാണ് അനുപം ഖേര്‍ പൂനെ ഇന്‍സ്റ്റിറ്റിയൂട്ട് മേധാവിയാകുന്നത്.