india

ബോളിവുഡ് നടന്‍ അനുപം ശ്യാം അന്തരിച്ചു

By Test User

August 09, 2021

മുംബൈ: ബോളിവുഡ് നടന്‍ അനുപം ശ്യാം (63) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നു നാലു ദിവസം മുമ്പാണ് മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും നടനുമായ യശ്പാല്‍ ശര്‍മ അറിയിച്ചു. അനുപമിന്റെ സഹോദരങ്ങളായ അനുരാഗ്, കാഞ്ചന്‍ എന്നിവര്‍ മരണസമയം ഒപ്പമുണ്ടായിരുന്നു.

‘മന്‍ കി ആവാസ്: പ്രതിജ്ഞ’ എന്ന ടെലിവിഷന്‍ പരമ്പരയിലെ ഠാക്കൂര്‍ സജ്ജന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതാണ് അനുപമിനെ ജനകീയനാക്കിയത്. സ്ലംഡോഗ് മില്യനര്‍, ബന്ദിത് ക്വീന്‍, സത്യ, ദില്‍സേ, ലഗാന്‍ തുടങ്ങിയ സിനിമകളിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. മൃതദേഹം തിങ്കളാഴ്ച വൈകിട്ട് സംസ്‌കരിക്കും.