കണ്ണൂര്‍: ബിജെപി ദേശീയ വൈസ്പ്രസിഡന്റ് എപി അബ്ദുല്ലക്കുട്ടിയുടെ സഹോദരന്‍ ബിജെപിയില്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. അബ്ദുല്ലക്കുട്ടിയുടെ സഹോദരന്‍ ഷറഫുദ്ദീനാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി മത്സരിക്കുന്നത്.

കണ്ണൂര്‍ നാറാത്ത് പഞ്ചായത്തിലെ 17ാം വാര്‍ഡിലാണ് മത്സരിക്കുന്നത്.

ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ അബ്ദുല്ലക്കുട്ടിയെ നേരത്തെ പാര്‍ട്ടിയുടെ ദേശീയ വൈസ്പ്രസിഡന്റായി നിയമിച്ചിരുന്നു. ലക്ഷദ്വീപിന്റെ ചുമതലയാണ് അബ്ദുല്ലക്കുട്ടിക്ക് നല്‍കിയത്.