kerala

എ.പി ഉണ്ണികൃഷ്ണന്‍ മാധ്യമ പുരസ്‌കാരം ലുഖ്മാന്‍ മമ്പാടിന് സമ്മാനിച്ചു

By webdesk18

July 11, 2025

മലപ്പുറം: ദളിത് ലീഗ് മുന്‍ ജനറല്‍ സിക്രട്ടറിയും മുസ്്‌ലിം ലീഗ് ജില്ലാ സിക്രട്ടറിയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും മായിരുന്ന എ.പി ഉണ്ണികൃഷ്ണന്റെ ഒന്നാം ഓര്‍മദിനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരം ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ ലുഖ്മാന്‍ മമ്പാടിന്, മുസ്്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സി.പി ബാവഹാജി സമ്മാനിച്ചു. മുസ്്‌ലിം ലീഗ് സംസ്ഥാന സിക്രട്ടറി യു.സി രാമന്‍, പി ഉബൈദുള്ള എം.എല്‍.എ, ദളിത് ലീഗ് സംസ്ഥാന ഭാരവാഹികളായ പ്രസിഡന്റ് ഇ.പി ബാബു, ജനറല്‍ സിക്രട്ടറി ശശിധരന്‍ മണലായ, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സിക്രട്ടറി പി.കെ ഫിറോസ്, ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.പി അഷറഫലി, പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂര്‍, പി.കെ അസ്‌ലു, കെ.സി ശ്രീധരന്‍, എ.പി സുധീഷ് സംസാരിച്ചു.