kerala

എപി ഉണ്ണികൃഷ്ണൻ : നഷ്ടമായത് സ്നേഹ സൗഹൃദത്തിന്റെ നക്ഷത്ര ശോഭ; ഖത്തീഫ് കെഎംസിസി

By webdesk13

July 07, 2024

മുൻ മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായിരുന്ന എപി ഉണ്ണികൃഷ്ണന്റെ വിയോഗത്തിൽ സൗദി കെഎംസിസി ഖത്തീഫ് സെൻട്രൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

അവകാശ സംരക്ഷണപോരാട്ടങ്ങളിൽ പിന്നാക്ക ദളിദ് വിഭാഗങ്ങളെയും ഹരിത രാഷ്ട്രീയത്തോട് ചേർത്തു നിർത്തിയ ജനകീയ നേതാവിനെയാണ് നഷ്ടമായത്. മലപ്പുറത്തിന്റെ തനതായ സൗഹൃദ പാരമ്പര്യത്തെ സംരക്ഷിക്കുന്നതിലും വികസന മുന്നേറ്റങ്ങളിലും ഉണ്ണികൃഷ്ണൻ നിർവഹിച്ചിട്ടുള്ള ദൗത്യം വിലമതിക്കാനാവാത്തതാണെന്ന് അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.

സീനിയർ വൈസ് പ്രസിഡന്റ് സലാമി താനൂരിന്റെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ ടി ടി കരീം അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. അസീസ് കാരാട് അനുശോചന പ്രമേയം അവതരിപ്പിച്ചു.

ആത്‍മീയ രംഗത്തും രാഷ്ട്രീയ മേഖലയിലും പ്രായോഗികവും നവീനവുമായി പ്രവർത്തന ശൈലികൾ സമർപ്പിച്ച് വിശാല സുഹൃദങ്ങൾക്ക് കവലളായി നിന്ന നേതാവായിരുന്നു പി എം എസ് എ പൂക്കോയ തങ്ങൾ. തങ്ങളുടെ മഹനീയ ജീവിതം സമൂഹത്തിനകമാനം എന്നും മാതൃകയാണെന്നും പൂക്കോയ അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് മുഷ്താഖ് പേങ്ങാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു. കുഞ്ഞാലി മേൽമുറി, അമീൻ കളിയിക്കാവിള,മുബാറക് കരുളായി,ലത്തീഫ് പരതക്കാട്, സിദ്ധീഖ് കണിയാപുരം സംസാരിച്ചു. ഫൈസൽ മക്രെരി,മജീദ് കോട്ടക്കൽ, ഹൈദർ കോട്ടക്കൽ, ഉസ്മാൻ കെ എം, സിസി മുനീർ,അക്ബർ ചളവറ,നിസാം കണ്ണൂർ, അലി വയനാട്,മുഷ്താഖ് ഐക്കരപ്പടി,അഷ്‌റഫ്‌ ചാലിയം തുടങ്ങിയവർ നേതൃത്വം നൽകി. ഫഹദ് കൊടിഞ്ഞി സ്വാഗതവും നിയാസ് തോട്ടിക്കൽ നന്ദിയും പറഞ്ഞു.