kerala

പ്രധാനമന്ത്രിയുടെ കേരളസന്ദര്‍ശനം: സുരക്ഷാവീഴ്ചയുണ്ടായതായി പരാതി

By Chandrika Web

April 22, 2023

കേരളത്തില്‍ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന സന്ദര്‍ശനം സംബന്ധിച്ച് സുരക്ഷാവീഴ്ചയുണ്ടായതായി പരാതി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച കേരളപൊലീസിന്റെ കയ്യിലെ വിവരങ്ങള്‍ ചോര്‍ന്നെന്നാണ് ബി.ജെ.പി പരാതിപ്പെട്ടിരിക്കുന്നത്. രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങളാണ് ചോര്‍ന്നതായി പരാതി. പൊലീസിലെ എസ്.പിക്ക് മുകളിലുള്ളവര്‍ക്ക് അയച്ച റിപ്പോര്‍ട്ടാണ് ചോര്‍ന്നത്. കൊച്ചിയില്‍ റോഡ് ഷോയിലും യുവം പരിപാടിയുടെ ഉദ്ഘാടനത്തിലുമാണ ്‌മോദി പങ്കെടുക്കുക. വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.