Connect with us

kerala

ഹജ്ജ് ട്രൈനേർസിനുള്ള അപേക്ഷ ക്ഷണിച്ചു

ഓൺലൈൻ അപേക്ഷയുടെ ലിങ്ക് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Published

on

ഹജ്ജ് – 2025 ഹജ്ജ് ട്രെയിനർമാരായി പ്രവർത്തിക്കുവാൻ താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താഴെ പറയുന്ന ജോലികൾ യാതൊരു പ്രതിഫലവും കൂടാതെ നിർവ്വഹിക്കുവാൻ താത്പര്യമുള്ളവർ 2024 ആഗസ്റ്റ് 29നകം ഓൺലൈൻ  മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ അപേക്ഷയുടെ ലിങ്ക് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. നിശ്ചിത സമയത്തിനകം ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരിൽ നിന്നും നിശ്ചിത യോഗ്യതയുള്ളവരുടെ അപക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.
യോഗ്യത:
1. അപേക്ഷകർ മുമ്പ് ഹജ്ജ് കർമ്മം നിർവ്വഹിച്ചവരായിരിക്കണം.
(ഹജ്ജ് കർമ്മം നിർവ്വഹിച്ചതിനുള്ള രേഖ സമർപ്പിക്കണം).
2. കമ്പ്യൂട്ടർ പരിഞ്ജാനമുണ്ടായിരിക്കണം. ഇന്റർനെറ്റ്, ഇ-മെയിൽ, വാട്‌സ്ആപ്പ് തുടങ്ങി
  ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിക്കുതിനുള്ള കഴിവുണ്ടായിരിക്കണം.
ട്രെയിനേഴ്‌സിനുള്ള ചുമതലകൾ:
1) ഹജ്ജ് അപേക്ഷകർക്ക് വേണ്ടുന്ന എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും നൽകൽ. ഓൺലൈൻ ഹജ്ജ് അപേക്ഷ സമർപ്പിക്കലും ആവശ്യമായ രേഖകളെക്കുറിച്ച് വിവരം നൽകലും.
2) ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് ആവശ്യമായ വിവരങ്ങൾ നൽകലും,   രേഖകൾ നിശ്ചിത സമയത്തിനകം ഹജ്ജ് കമ്മിറ്റി ഓഫീസ്സിൽ സമർപ്പിക്കുതിനും മറ്റും ആവശ്യമായ നിർദ്ദേശങ്ങൾ നൽകലും. തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഹജ്ജ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം സന്നദ്ധ സംഘടനകളുടേയും വ്യക്തികളുടെയും സഹായത്തോടെ  പരിശീലന ക്ലാസ്സുകൾ നൽകുകയും, മെഡിക്കൽ ക്യാമ്പും കുത്തിവെപ്പ് ക്യാമ്പും സംഘടിപ്പിക്കുകയും ചെയ്യുക.
3) ഹജ്ജ് യാത്രക്ക് വേണ്ട തയ്യാറെടുപ്പ് നടത്താനും, ഫ്‌ളൈറ്റ് ഷെഡ്യുളിനനുസിരിച്ച് ഹജ്ജ് ക്യാമ്പിൽ എത്തുന്നതിന്  സഹായിക്കുകയും ഹജ്ജ് കമ്മിറ്റിയിൽ നിന്ന്് ലഭിക്കുന്ന വിവരങ്ങൾ അപ്പപ്പോൾ ഹാജിമാരെ അറിയിക്കുകയും ചെയ്യുക.
4)  തെരഞ്ഞെടുക്കപ്പെടു ഹജ്ജ് ട്രൈനർമാർ സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസ്സറുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കേണ്ടതാണ്.
Online Link:
https://keralahajcommittee.org/application2025.php
* ഓലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 2024 ആഗസ്റ്റ് 29.

kerala

കണ്ണരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

മഴയ്ക്കിടെ ചെങ്കല്‍പണയിലെ മണ്ണിടിഞ്ഞാണ് അപകടം

Published

on

കണ്ണരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പയ്യന്നൂര്‍ ഒയോളത്തെ ചെങ്കല്‍പണയിലെ തൊഴിലാളിയായ അസം സ്വദേശി ഗോപാല്‍ വര്‍മന്‍ ആണ് അപകടത്തില്‍ മരിച്ചത്. മഴയ്ക്കിടെ ചെങ്കല്‍പണയിലെ മണ്ണിടിഞ്ഞാണ് അപകടം.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ കണ്ണൂരും കാസര്‍ഗോഡും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും അതിതീവ്ര മഴ ഉണ്ടാകും . രണ്ടു ദിവസത്തിനകം കാലവര്‍ഷം കേരളത്തില്‍ എത്തും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Continue Reading

kerala

കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു

കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

Published

on

മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു. റാവുത്തര്‍ കാട് ഭാഗത്ത് രണ്ടുകൂടുകളും സുല്‍ത്താന എസ്റ്റേറ്റ് ഭാഗത്ത് ഒരു കൂടും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം ലൈവ് ക്യാമറ നിരീക്ഷണത്തിലാണ്. കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

കുംകിയാനയെ അടക്കം എത്തിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും കടുവയെ ഇതുവരെ പിടികൂടാനായില്ല. പ്രദേശത്ത് നിരവധി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ചു വരികയാണ്.

മേയ് 15നാണ് ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയെക്കണ്ട് കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ പിടിക്കുകയായിരുന്നു.

Continue Reading

kerala

‘ഇനി പാക് വേണ്ട’; മൈസൂര്‍ പാക്കിന്റെ പേര് മാറ്റി; ഇനി മൈസൂര്‍ ശ്രീ

പലഹാരങ്ങളുടെ പേരിലെ പാക്ക് മാറ്റിയെന്നും പകരം ശ്രീ എന്ന് ചേര്‍ത്തെന്നും കടയുടമകള്‍ പറഞ്ഞു.

Published

on

ഇന്ത്യാ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന് പിന്നാലെ മൈസൂര്‍ പാക്കിന്റെ പേര് മാറ്റി ജയ്പൂരിലെ വ്യാപാരികള്‍. മൈസൂര്‍ പാക്കിന്റെ പേര് മാറ്റി മൈസൂര്‍ ശ്രീ എന്നാക്കി. പലഹാരങ്ങളുടെ പേരിലെ പാക്ക് മാറ്റിയെന്നും പകരം ശ്രീ എന്ന് ചേര്‍ത്തെന്നും കടയുടമകള്‍ പറഞ്ഞു.

ഗോണ്ട് പാക്കിന്റെ പേര് ഗോണ്ട് ശ്രീ എന്നും, മോത്തി പാക്ക് എന്ന പലഹാരത്തിന്റെ പേര് ‘മോത്തി ശ്രീ’ എന്നും, മൈസൂര്‍ പാക്കിന്റെ പേര് മൈസൂര്‍ ശ്രീ എന്നുമാണ് മാറ്റിയത്.

മധുരപലഹാരങ്ങളിലെ ‘പാകി’ന്റെ അര്‍ഥം കന്നഡയില്‍ മധുരം എന്നാണ്. കര്‍ണാടകയിലെ മൈസൂരിന്റെ പേരിലാണ് മധുരപലഹാരമായ മൈസൂര്‍ പാക്ക് അറിയപ്പെട്ടിരുന്നത്. ഉപഭോക്താക്കള്‍ തന്നെ പേര് മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടതായാണ് കടയുടമകള്‍ പറയുന്നത്.

Continue Reading

Trending