kerala

ഭവനരഹിതരായ ഭിന്നശേഷിക്കാരില്‍ നിന്നും ഭവനവായ്പയ്ക്കായി അപേക്ഷ ക്ഷണിച്ചു

By Test User

December 21, 2022

സംസ്ഥാനത്തെ ഭവനരഹിതരായ ഭിന്നശേഷിക്കാരില്‍ നിന്നും ഭവനവായ്പയ്ക്കായി അപേക്ഷ ക്ഷണിച്ചു. വീട് നിര്‍മ്മാണത്തിനും, വീട് വാങ്ങുന്നതിനും അര്‍ഹതയ്ക്കും മാനദണ്ഡങ്ങള്‍ക്കും വിധേയമായി പരമാവധി 50 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/സഹകരണ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ ജിവനക്കാര്‍, സ്വന്തമായി തൊഴില്‍ ചെയ്യുന്ന സ്ഥിര വരുമാനമുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് രേഖകള്‍ സഹിതം മാനേജിഗ് ഡയറക്ടര്‍, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ അയക്കണം. പൂര്‍ണ്ണമായ രേഖകളോടെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍www.hpwc.kerala.gov.in-Â ഫോണ്‍: 0471-2347768, 0471-2347156, 7152,7153