kerala

പ്രിയാ വര്‍ഗീസിന്റെ നിയമനം; റാങ്ക് പട്ടിക പുനക്രമീകരിക്കുമെന്ന് വി.സി ഗോപിനാഥ് രവീന്ദ്രന്‍

By Test User

November 18, 2022

കണ്ണൂര്‍: പ്രിയാ വര്‍ഗീസിന്റെ നിയമനത്തില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധി അനുസരിച്ച് റാങ്ക് പട്ടിക പുനക്രമീകരിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍. പുനപ്പരിശോധനയില്‍ ഒഴിവാക്കേണ്ടവരെ ഒഴിവാക്കി യോഗ്യത പരിശോധിച്ച് പുതിയ പട്ടിക സിന്‍ഡിക്കേറ്റിന് നല്‍കുമെന്നും അറിയിച്ചു. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കില്ലെന്നും പറഞ്ഞു.

വിധി കണ്ണൂര്‍ സര്‍വകലാശാലയെ മാത്രം ബാധിക്കുന്നതല്ലെന്നും എല്ലാ സര്‍വകലാശാലകളിലെയും പ്രിന്‍സിപ്പല്‍, സ്ഥാനക്കയറ്റം എന്നിവയെ ബാധിക്കുമെന്നും വിസി അറിയിച്ചു. പ്രിയാ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് യുജിസിയോട് വ്യക്തത തേടിയിരുന്നു. യുജിസി വ്യക്തത നല്‍കിയിരുന്നെങ്കില്‍ പ്രശ്‌നം വലുതാകില്ലായിരുന്നു എന്നും വിസി കൂട്ടിച്ചേര്‍ത്തു.