ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയതിനെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് 34 ആപ്ലിക്കേഷനുകള്‍ കൂടി നീക്കം ചെയ്തു. ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവരോട് എത്രയും വേഗം അവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും ഗൂഗിള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മൂന്നുവര്‍ഷം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ജോക്കര്‍ മാല്‍വെയറിനെ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് 2019 ല്‍ ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ ജോക്കര്‍ സ്‌പൈവെയറിന്റെ പുതിയ വേരിയന്റാണ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ എത്തിയിരിക്കുന്നത്.നേരത്തെയും ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയ ആപ്ലിക്കേഷനുകളെ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഫോണുകളിലെത്തിയ ശേഷം ആന്‍ഡ്രോയിഡ് ആപ്പെന്ന വ്യാജേന പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് ബാങ്ക് വിവരങ്ങള്‍, കോണ്‍ടാക്റ്റുകള്‍, വണ്‍ ടൈം പാസ്‌വേര്‍ഡുകള്‍, തുടങ്ങിയവ ചോര്‍ത്തിയെടുക്കുകയും ചെയ്യുകയാണ് ജോക്കര്‍ മാല്‍വെയറിന്റെ രീതി.
ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്ത 34 ആപ്ലിക്കേഷനുകള്‍ ഇവയാണ്.
All Good PDF Scanner Mint Leaf Message-Your Private Message Unique Keyboard Fancy Fonts & Free Emoticons Tangram App Lock Direct Messenger Private SMS One Sentence Translator Multifunctional Translator tSyle Photo Collage Meticulous Scanner Desire Translate Talent Photo Editor Blur focus Care Message Part Message Paper Doc Scanner Blue Scanner Hummingbird PDF Converter Photo to PDF All Good PDF Scanner com.imagecompress.android com.relax.relaxation.androidsms com.file.recovefiles comt.raining.memorygame Push Message- Texting & SMS Fingertip GameBox com.contact.withme.texts com.cheery.message.sendsms (two different instances) com.LPlocker.lockapps Saftey AppLock Emoji Wallpaper com.hmvoice.friendsms com.peason.lovinglovemessage com.remindme.alram Convenient Scanner 2 Separate Doc Scanner