Film

ആരോഗ്യനിലയെക്കുറിച്ച് തെറ്റായ വിവരം പ്രചരിപ്പിച്ചു ; ഐശ്വര്യ റായിയുടെ മകൾ പരാതിയുമായി ഹൈക്കോടതിയിൽ 

By webdesk15

April 20, 2023

അമിതാഭ് ബച്ചന്റെ ചെറുമകളും ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകളുമായ ആരാധ്യ ബച്ചൻ തന്റെ ആരോഗ്യനില സംബന്ധിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ചെന്നാരോപിച്ച് ഒരു യൂട്യൂബ് ചാനലിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഇതിന്റെ വാദം ഇന്ന് ഡൽഹി ഹൈക്കോടതിയിൽ നടക്കുമെന്നാണ് അറിയുന്നത്.ആരാധ്യയ്ക്ക് സോഷ്യൽ മീഡിയയിൽ പലപ്പോഴും ലഭിക്കുന്ന നിഷേധാത്മകതയോട് പ്രതികരിച്ച് അഭിഷേക് ബച്ചനും രംഗത്തെത്തിയിരുന്നു.’ഇത് തികച്ചും അസ്വീകാര്യവും എനിക്ക് സഹിക്കാനാവാത്തതുമായ കാര്യമാണ്. ഞാൻ ഒരു പബ്ലിക് ഫിഗറാണ് എന്നത് ശരി. എന്റെ മകൾ ആ പരിധിക്ക് പുറത്താണ്. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്റെ മുഖത്ത് നോക്കി പറയൂ,’ എന്നായിരുന്നു അഭിഷേകിന്റെ പ്രതികരണം.