More

ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 36 പേര്‍ മരിച്ചു

By webdesk14

March 01, 2023

ഗ്രീസിലെ ലാരിസ നഗരത്തിന് സമീപം ബുധനാഴ്ച രാവിലെ രണ്ട് ട്രെയ്‌നുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 36 മരണം. 85 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇരു ട്രെയ്‌നുകളും തമ്മിലുള്ള ഇടിയുടെ ആഘാതം കൂടുതലായതിനാല്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ പ്രയാസമുള്ളതായി മാറിയെന്ന് ഫയര്‍ സര്‍വീസ് വക്താവ് അറിയിച്ചു.

പാസഞ്ചര്‍ ട്രെയ്‌നും ചരക്ക് തീവണ്ടിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പൊള്ളലേറ്റവരെ ചികിത്സിക്കാന്‍ പ്രത്യകം ആശുപത്രി സജ്ജീകരിച്ചു.