Connect with us

More

മുന്നില്‍ നാല് കിടിലന്‍ ഓഫറുകള്‍; ഏത് സ്വീകരിക്കണമെന്നറിയാതെ സാംപൗളി

Published

on

മാഡ്രിഡ്: സ്പാനിഷ് ലീഗിലെ സെവിയ്യയുടെ കോച്ച് ഹോര്‍ഹെ സാംപൗളി ഇപ്പോള്‍ ധര്‍മ സങ്കടത്തിലാണ്. ഈ സീസണോടെ സെവിയ്യ വിടാന്‍ ഏറെക്കുറെ തീരുമാനിച്ച അര്‍ജന്റീനക്കാരനു മുന്നില്‍ ഓഫറുകളുടെ പെരുമഴയാണ്; ഏത് സ്വീകരിക്കണം, ഏത് തള്ളണം എന്നറിയാത്ത വിധം മികച്ച ടീമുകളാണ് 56-കാരനു വേണ്ടി രംഗത്തുള്ളത്. ബാര്‍സലോണ, അര്‍ജന്റീന, ആര്‍സനല്‍, നെതര്‍ലന്റ്‌സ് തുടങ്ങി പ്രമുഖ ടീമുകളില്‍ നിന്നെല്ലാം ഓഫര്‍ വരുമ്പോള്‍ ആരായാലും കണ്‍ഫ്യൂഷന്‍ അടിക്കാതിരിക്കുന്നതെങ്ങനെ?

ചിലിയെ കോപ അമേരിക്ക ചാമ്പ്യന്മാരാക്കിയ സാംപൗളി സെവിയ്യ വിടുന്നുവെന്ന അഭ്യൂഹം പരന്നതോടെയാണ് മോഹന വാഗ്ദാനങ്ങളുമായി പ്രമുഖര്‍ രംഗത്തിറങ്ങിയത്. തന്റെ സുഹൃത്തും സെവിയ്യ സ്‌പോര്‍ട്ടിങ് ഡയറക്ടറുമായ മോണ്‍ചി ക്ലബ്ബ് വിട്ടതോടെയാണ് ലാലിഗ ക്ലബ്ബില്‍ നിന്ന് പടിയിറങ്ങാന്‍ സാംപൗളി മാനസികമായി തയാറെടുത്തത്.

കോച്ച് ലൂയിസ് എന്റിക്കിന്റെ കാലാവധി ഈ സീസണോടെ അവസാനിക്കുമെന്നുറപ്പായതോടെ ബാര്‍സലോണ പകരക്കാരനു വേണ്ടിയുള്ള അന്വേഷണത്തിലാണ്. മെസ്സിയെ പരിശീലിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ഒരിക്കല്‍ മനസ്സു തുറന്ന സാംപൗളി തങ്ങളുടെ ഓഫര്‍ നിരസിക്കില്ലെന്നാണ് ബാര്‍സ കരുതുന്നത്. ആക്രമണ, സൗന്ദര്യ ഫുട്‌ബോളിന്റെ വക്താവായ സാംപൗളി ക്ലബ്ബിന് യോജിച്ച കോച്ചായിരിക്കുമെന്ന് ആരാധകരും കരുതുന്നു.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തപ്പിത്തടയുന്ന അര്‍ജന്റീന കോച്ച് എഡ്ഗാര്‍ഡോ ബൗസയെ ഈയിടെ പുറത്താക്കിയത് സാംപൗളി വരുമെന്ന പ്രതീക്ഷയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കോച്ചിനെ ചാക്കിലാക്കാനുള്ള അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ നീക്കങ്ങള്‍ക്കെതിരെ സെവിയ്യ പരസ്യ പ്രസ്താവന ഇറക്കുക പോലും ചെയ്തു. നാല് മത്സരം ശേഷിക്കെ ലോകകപ്പ് യോഗ്യത കയ്യാലപ്പുറത്തായ അര്‍ജന്റീനക്ക് റഷ്യയിലേക്ക് ടിക്കറ്റുറപ്പിക്കണമെങ്കില്‍ കരുത്തനായ ഒരു കോച്ച് അത്യാവശ്യമാണ്. അര്‍ജന്റീനാ മാധ്യമങ്ങളും ആരാധകരും സാംപൗളിക്കാണ് മുന്‍തൂക്കം നല്‍കുന്നത്. മെസ്സിയുമായുള്ള ബന്ധം ഇതിനായി ഉപയോഗപ്പെടുത്താമെന്നാണ് ഫെഡറേഷന്റെ കണക്കുകൂട്ടല്‍.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ ആര്‍സനല്‍ ഈ സീസണ്‍ അവസാനത്തോടെ കോച്ച് ആര്‍സീന്‍ വെങറുമായി വഴിപിരിയുമെന്നാണ് വാര്‍ത്തകള്‍. മികച്ച ടീമുണ്ടായിട്ടും മേജര്‍ കിരീടങ്ങളില്ലാതെ ഈ സീസണും അവസാനിക്കുന്നതോടെ ഇത്രയും കാലം പിന്തുണച്ച ആരാധകരും വെങര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. സാംപൗളിയുമായി ആര്‍സനല്‍ അധികൃതര്‍ കൂടിക്കാഴ്ച നടത്തിയെന്ന് വാര്‍ത്തയുണ്ട്.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മോശം ഫോമിലുള്ള നെതര്‍ലാന്റ്‌സും സാംപൗൡക്ക് പിന്നാലെയുണ്ട്. യൂറോപ്യന്‍ മേഖലയിലെ ഗ്രൂപ്പ് എയില്‍ അഞ്ച് മത്സരം മാത്രം ശേഷിക്കെ നാലാം സ്ഥാനം മാത്രമുള്ള അവര്‍ക്ക് ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചാലേ യോഗ്യത നേടാനാവൂ. കോച്ച് ഡാനി ബ്ലിന്‍ഡിനെ പുറത്താക്കിയ നെതര്‍ലാന്റ് ഫെഡറേഷനും സാംപൗളിയെയാണ് നോട്ടമിടുന്നത്.

അതിനിടെ, താന്‍ ഇതുവരെ ആരോടും യെസ് പറഞ്ഞിട്ടില്ലെന്നും വലന്‍സിയക്കെതിരായ സെവിയ്യയുടെ അടുത്ത മത്സരം മാത്രമാണ് തന്റെ മനസ്സിലുള്ളതെന്നും സാംപൗളി പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ഈ വിജയം ഉമ്മന്‍ ചാണ്ടിക്ക് കൂടി അവകാശപ്പെട്ടത്; അത് മറക്കരുത്’

അദ്ദേഹം പാര്‍ട്ടിയെ ഒന്നുമില്ലായ്മയില്‍ നിന്ന് റീ ബില്‍ഡ് ചെയ്യുകയായിരുന്നു

Published

on

തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ വിജയം അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൂടെ അവകാശപ്പെട്ടതാണെന്ന് ടി സിദ്ദിഖ് എംഎല്‍എ. കൊടും ചതിയിലൂടെ സോണിയാജിയെയും കോണ്‍ഗ്രസിനെയും വഞ്ചിച്ച് കെ ചന്ദ്രശേഖര റാവു തെലങ്കാന കയ്യിലാക്കിയപ്പോള്‍ കോണ്‍ഗ്രസിന് കടുത്ത നിരാശയുണ്ടായിരുന്നു. ആന്ധ്ര വിഭജിക്കുമ്പോള്‍ കെസിആര്‍ പറഞ്ഞത് രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തില്ല എന്നായിരുന്നു. സിദ്ദീഖ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എന്നാല്‍, കൊടും ചതിയിലൂടെ കെസിആര്‍ അധികാര രാഷ്ട്രീയത്തിലെത്തി. കോണ്‍ഗ്രസിന്റെ ആത്മാഭിമാനത്തിനേറ്റ തിരിച്ചടിയായിരുന്നു ഇത്. അവിടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടി എന്ന ജനകീയ നേതാവിനെ തെലങ്കാന ഏല്‍പ്പിച്ചു. പാര്‍ട്ടിയെ തെലങ്കാനയില്‍ തിരിച്ച് കൊണ്ടു വരിക എന്നതായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അത്ര എളുപ്പമായിരുന്നില്ല തെലങ്കാനയില്‍ കോണ്‍ഗ്രസിനെ തിരിച്ച് കൊണ്ട് വരിക എന്നത്. രേവന്ത് റെഡ്ഡിയിലൂടെ കോണ്‍ഗ്രസ് തെലങ്കാനയില്‍ ശക്തമായി തിരിച്ച് വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി സാറിനെ മറക്കരുത്.

അദ്ദേഹം പാര്‍ട്ടിയെ ഒന്നുമില്ലായ്മയില്‍ നിന്ന് റീ ബില്‍ഡ് ചെയ്യുകയായിരുന്നു. പെട്ടെന്ന് കൊണ്ട് വന്ന മായാജാലമല്ല കോണ്‍ഗ്രസിന്റെ തെലങ്കാന വിജയം. മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാത്തതില്‍ കടുത്ത നിരാശയുള്ളപ്പോഴും തെലങ്കാന ആശ്വാസം നല്‍കുന്നുവെന്നും സിദ്ദിഖ് പറഞ്ഞു.

Continue Reading

kerala

ക്രിസ്മസ് അവധി: നാട്ടിലെത്താന്‍ ട്രെയിനില്‍ ടിക്കറ്റില്ല; ബസില്‍ കൊള്ള നിരക്ക്

സ്ലീപ്പര്‍ ക്ലാസില്‍ വെയ്റ്റിംഗ് ലിസ്റ്റ് 200 കടന്നിട്ടുണ്ട്

Published

on

സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചിട്ടില്ലെങ്കില്‍ ക്രിസ്മസ് അവധിക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലെത്താന്‍ മലയാളികള്‍ പാടുപെടും. ബെംഗളൂരുവില്‍ നിന്ന് കണ്ണൂര്‍ വരെ പോവുന്ന യശ്വന്ത്പൂര്‍കണ്ണൂര്‍ എക്‌സ്പ്രസില്‍ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിലെ കണ്‍ഫേം ടിക്കറ്റെല്ലാം തീര്‍ന്നിട്ടുണ്ട്. സ്ലീപ്പര്‍ ക്ലാസില്‍ വെയ്റ്റിംഗ് ലിസ്റ്റ് 200 കടന്നിട്ടുണ്ട്. ഇതോടെ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ നിന്ന് തിരിയാന്‍ ഇടമില്ലാത്ത വിധം തിരക്കാവും.

രാത്രി എട്ടിന് യശ്വന്ത്പൂരില്‍ നിന്ന് പുറപ്പെട്ട് രാവിലെ 6.48ന് തിരൂരില്‍ എത്തുംവിധമാണ് ട്രെയിന്‍ സര്‍വീസ്. ഡിസംബര്‍ 30 വരെ ടിക്കറ്റില്ല. കൂടുതല്‍ നിരക്ക് നല്‍കേണ്ട തത്കാല്‍, പ്രിമിയം തത്കാല്‍ ടിക്കറ്റുകളുണ്ട്. ട്രെയിന്‍ പുറപ്പെടുന്നതിന്റെ തലേദിവസം മുതലാണ് ഈ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാവുക. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്ന യശ്വന്ത്പൂര്‍- മംഗലാപുരം എക്‌സ്പ്രസിലും സ്ലീപ്പര്‍ ക്ലാസില്‍ ടിക്കറ്റില്ല.

Continue Reading

kerala

വീണ്ടും വൈറല്‍പ്പനിക്കാലം; മാറാതെ ശ്വാസംമുട്ടലും

പനിക്കൊപ്പം ആസ്ത്മ സമാന ലക്ഷണങ്ങളുമായാണ് മിക്കവരും എത്തുന്നത്

Published

on

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു. ഒരാഴ്ചയായി രോഗികളുടെ എണ്ണം കൂടിവരുകയാണ്. ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍മാത്രം ചികിത്സയ്ക്കെത്തുന്നു. ഇതിലുമേറെയാളുകള്‍ സ്വകാര്യ ചികിത്സയും തേടുന്നുണ്ട്.

പനിക്കൊപ്പം ആസ്ത്മ സമാന ലക്ഷണങ്ങളുമായാണ് മിക്കവരും എത്തുന്നത്. പനി മാറിയാലും ശ്വാസംമുട്ടലും വലിവും പലരിലും നീണ്ടുനില്‍ക്കുകയും ചെയ്യുന്നു. കുട്ടികളിലും പനിയും കുറുകലും വ്യാപകമാണ്.

♦️ പലതരം വൈറസുകള്‍

വിവിധതരം ഇൻഫ്ലുവൻസ വൈറസ്, റെസ്പിരേറ്ററി സിൻസീഷ്യല്‍ വൈറസ് എന്നിവ യാണ് കാരണം. എച്ച്‌ 1 എൻ 1, എച്ച്‌ 3 എൻ 2 എന്നിവയെല്ലാം കൂട്ടിനുണ്ട്. വൈറസ്ബാധ ശ്വാസനാളികളുടെ നീര്‍ക്കെട്ടിനും കഫക്കെട്ടിനും ഇടയാക്കുന്നു.

♦️ ആസ്ത്മ വഷളാവുന്നു, നിയന്ത്രണം തെറ്റുന്നു

വൈറസ്ബാധ പലരെയും പലവിധത്തിലാണ് ബാധിക്കുന്നത്. കൃത്യമായി ആസ്ത്മ നിയന്ത്രിക്കുന്നവരില്‍ രോഗം വഷളാവുന്നു. ഇൻഹേലറും മറ്റുമരുന്നുകളും വേണ്ടി വരുന്നു. ആസ്ത്മ നിയന്ത്രണത്തില്‍ ആയിരുന്നവരില്‍ അസുഖം തിരിച്ചു വരുന്നു. മരുന്ന് നിര്‍ത്തിയവര്‍ വീണ്ടും ഉപയോഗിക്കേണ്ടി വരുന്നു. ഇതുവരെ പ്രശ്നങ്ങള്‍ ഇല്ലാത്തവരില്‍ ആസ്ത്മ സമാന ലക്ഷണങ്ങള്‍. ചുമ, നെഞ്ചില്‍ മുറുക്കം, വലിവ്.

♦️ മാറാൻ ആഴ്ചകളെടുക്കുന്നു

വൈറസ്ബാധയെത്തുടര്‍ന്ന് ആസ്ത്മ സമാന ലക്ഷണങ്ങളുമായും ആസ്ത്മ വഷളായും ഏറെപ്പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ട്. ചുമയും കുറുകലും ശ്വാസംമുട്ടും മാറാൻ കാലതാമസം വരുന്നുമുണ്ട്.

♦️ കുട്ടികളില്‍ ആവര്‍ത്തിച്ചു വരുന്നു

‘അസുഖം വന്നു മാറിയ കുട്ടികളില്‍ തന്നെ വീണ്ടും വരുന്നുണ്ട്. ശ്വാസംമുട്ടലും കുറുകലും മിക്കവരിലും കാണുന്നു. കുട്ടികളിലെ ചെറിയ ശ്വാസനാളികളില്‍ തടസ്സമുണ്ടാകാൻ എളുപ്പമാണ്. അസുഖം ഭേദമാവാൻ രണ്ടാഴ്ചയെങ്കിലും വേണ്ടിവരുന്നു.’

Continue Reading

Trending