ജയ്പൂര്‍: നഗരത്തിലെ മനാക് ചൗകിന് സമീപം ട്രിപ്പോളി ഗേറ്റില്‍ കാളയുടെ കുത്തേറ്റ് അര്‍ജന്റീനന്‍ പൗരന്‍ മരിച്ചു. 29കാരനായ ജോണ്‍ പാബ്ലോ ലാമ്പിയാണ് മരിച്ചത്.


കാളയുടെ കുത്തേറ്റ ഇയാളെ ആസപ്ത്രിയല്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നഗരത്തിലൂടെ കാഴ്ച കണ്ടു നടക്കുന്നതിനിടെ കാള ഇയാളെ ആക്രമിക്കുകയായിരുന്നു.

അതിനിടെ അര്‍ജന്റീനന്‍ പൗരന്റെ മരണത്തെ തുടര്‍ന്ന് നഗരത്തിലെ അനധികൃത ഗോശാലകള്‍ പൊളിച്ചു നീക്കല്‍ നടപടി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആരംഭിച്ചു.