Connect with us

Football

കോപ്പ വിജയത്തിന് ശേഷം മെസ്സിയെ അവഗണിച്ചെന്ന വാദം; ആരോപണങ്ങള്‍ തള്ളി ഗര്‍നാച്ചോ

താനും മെസ്സിയും പരസ്പരം ആലിംഗനം ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് താരം ആരാധകന് വായടപ്പന്‍ മറുപടി നല്‍കി.

Published

on

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇഷ്ടതാരമായതിനാല്‍ കോപ്പ അമേരിക്ക ഫൈനല്‍ വേദിയില്‍ ലയണല്‍ മെസ്സിയെ അവഗണിച്ചുവെന്ന വാദങ്ങള്‍ തള്ളി അര്‍ജന്റീനന്‍ യുവ താരം അലജാന്‍ഡ്രോ ഗര്‍നാച്ചോ. കോപ്പ അമേരിക്ക ഫൈനല്‍ വിജയത്തിന് ശേഷം മെസ്സിക്ക് ഒപ്പം ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആരാധകനായ ഗര്‍നാച്ചോ മടിച്ചുവെന്നാണ് വീഡിയോ സഹിതം ഒരു വിഭാഗം ആരാധകര്‍ ചൂണ്ടിക്കാട്ടിയത്.

മത്സരത്തിനിടെ പരിക്കേറ്റ ലയണല്‍ മെസ്സി ഡഗ്ഔട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ഗര്‍നാച്ചോ സൂപ്പര്‍താരത്തെ അവഗണിച്ചതായും ആരാധകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ താനും മെസ്സിയും പരസ്പരം ആലിംഗനം ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് താരം ആരാധകന് വായടപ്പന്‍ മറുപടി നല്‍കി. ഇമോജികളിലൂടെ അര്‍ജന്റീനന്‍ യുവതാരം തന്റെ പ്രതിഷേധം പങ്കുവെയ്ക്കുകയും ചെയ്തു.

https://twitter.com/i/status/1814208974339624974

Image

 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും മിന്നും താരമാണ് ഗര്‍നാച്ചോ. മുമ്പ് പലതവണ ഗോള്‍നേട്ടത്തിന് ശേഷം അര്‍ജന്റീനന്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അനുകരിച്ച് ഗോള്‍ ആഘോഷിച്ചിരുന്നു. പിന്നാലെ ക്രിസ്റ്റ്യാനോയെ അനുകരിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് അര്‍ജന്റീനന്‍ ഇതിഹാസമായ എയ്ഞ്ചല്‍ ഡി മരിയ രംഗത്തെത്തിയിരുന്നു. എന്നാല്‍ തന്റെ ആരാധകപുരുഷനെ അനുകരിക്കുന്നത് നിര്‍ത്താന്‍ ഗര്‍നാച്ചോ തയ്യാറായില്ല.

Football

ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ചെല്‍സി പിഎസ്ജിയെ നേരിടും

14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ

Published

on

ഫിഫ ക്ലബ്ബ് ലോകകപ്പിൽ ചെൽസി vs പിഎസ്‌ജി ഫൈനലിന് അരങ്ങൊരുങ്ങി. 14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ. ഇന്നലെ രാത്രി നടന്ന നിർണായകമായ സെമി ഫൈനലിൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെയ്ൻ്റ് ജെർമെയ്ൻ സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയലിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് തകർത്തുവിട്ടത്.

പിഎസ്‌ജിക്കായി ഫാബിയാൻ റൂയിസ് (6, 24) ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ, നായകൻ ഓസ്മാൻ ഡെംബലെ (9), ഗോൺസാലോ റാമോസ് (87) എന്നിവരും ഗോളുകൾ നേടി.

ഫിഫ ക്ലബ്ബ് ലോകകപ്പിൽ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയം നേടിയാണ് പിഎസ്‌ജി ഫൈനലിലേക്ക് കുതിച്ചെത്തുന്നത്. അഞ്ച് ക്ലീൻ ഷീറ്റുകളും സ്വന്തമാക്കി. 16 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ ഒരെണ്ണം മാത്രമാണ് വഴങ്ങിയത്.

അതേസമയം, ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ തോല്‍പ്പിച്ചാണ് ചെൽസി ക്ലബ്ബ് ലോകകപ്പിലെ കുതിപ്പ് തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻ​ഗോയോട് പരാജയപ്പെട്ടു. പ്രീ ക്വാർട്ടറിൽ പോർച്ചുഗൽ ടീമായ ബെൻഫിക്കയെ തകർത്ത ചെല്‍സി ബ്രസീൽ ടീമായ പാൽമിറാസിനെയാണ് ക്വാർട്ടറിൽ കീഴടക്കിയത്.

Continue Reading

Football

ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ

ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും

Published

on

ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇം​ഗ്ലീഷ് ക്ലബ് ചെൽസി ഫൈനലിൽ. ബ്രസീൽ ഫുട്ബോൾ ക്ലബ് ഫ്ലൂമിനെൻസിനെ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് തകർത്താണ് ചെൽസിയുടെ വിജയം. ബ്രസീലിയൻ താരം ജാവൊ പെ‍ഡ്രോ ചെൽസിക്കായി ഇരട്ട ​ഗോൾ നേടി. ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും. ഇതിലെ വിജയികൾ ഫൈനലിൽ ചെൽസിയെ നേരിടും.

മത്സരത്തിന്റെ 18-ാം മിനിറ്റിൽ പെഡ്രോ ചെൽസിക്ക് ലീഡ് സമ്മാനിച്ചു. ബോക്സിന് പുറത്തായി ലഭിച്ച പാസ് സ്വീകരിച്ച പെഡ്രോ പന്തുമായി മുന്നേറി. പിന്നാലെ ഒരു തകർപ്പൻ വലംകാൽ ഷോട്ടിലൂടെ താരം പന്ത് വലയിലാക്കി. രണ്ടാം പകുതിയില്‍ 56-ാം മിനിറ്റിൽ പെഡ്രോ വീണ്ടും ലക്ഷ്യം കണ്ടു. സഹതാരം പെഡ്രോ നെറ്റോയുടെ ഷോട്ട് ഫ്ലൂമിനൻസ് പ്രതിരോധ താരത്തിന്റെ കാലുകളിൽ നിന്ന് തിരികെ ജാവൊ പെ‍ഡ്രോയിലേക്കെത്തി. വീണ്ടുമൊരു കിടിലൻ ഷോട്ടിലൂടെ പെഡ്രോ പന്ത് വലയിലാക്കി.

ക്ലബ് ലോകകപ്പിൽ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ വീഴ്ത്തിയാണ് ചെൽസി യാത്ര തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻ​ഗോയോട് പരാജയപ്പെട്ടു. എങ്കിലും അവസാന മത്സരത്തിൽ ഇ എസ് ടുനീസിനെ വീഴ്ത്തി ചെൽസി ക്വാർട്ടറിലേക്ക് മുന്നേറി. പ്രീക്വാർട്ടറിൽ ബെൻഫീക്കയെ വീഴ്ത്തിയ മുൻചാംപ്യന്മാർ ക്വാർട്ടറിൽ പാമിറാസിനെയും തോൽപ്പിച്ച് സെമിയിലേക്ക് മുന്നേറുകയായിരുന്നു.

Continue Reading

Football

ക്ലബ് ലോകകപ്പിൽ ചെൽസി- ഫ്ലുമിനൻസ് പോരാട്ടം

ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 12 :30 നാണ് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ആദ്യ സെമി അരങ്ങേറുക

Published

on

2025 ഫിഫ ക്ലബ് ലോകകപ്പിൽ ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയും ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസും സെമി പോരാട്ടത്തിനിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. യൂറോപ്പിന് പുറത്തുനിന്നും ടൂർണമെന്റിൽ അവശേഷിക്കുന്ന ഒരേയൊരു ടീം ആണ് റിയോ ഡി ജനീറോയിൽ നിന്നുള്ള ഫ്ലുമിനൻസ്.

ടൂർണമെന്റിൽ ഉടനീളം ബ്രസീലിയൻ ക്ലബ്ബുകൾ മികച്ച കളി കാഴ്ച്ച വെച്ചെങ്കിലും തിയാഗോ സിൽവയുടെ മുൻ ക്ലബ് കൂടിയായ ചെൽസിക്ക് തന്നെയാണ് ഫൈനൽ പ്രവേശനത്തിന് സാധ്യത കൽപിക്കപ്പെടുന്നത്.

ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 12 :30 നാണ് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ആദ്യ സെമി അരങ്ങേറുക.

Continue Reading

Trending