kerala

മദ്യപാനത്തിനിടെ വാക്കുതർക്കം; യുവാവിനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി

By webdesk14

April 28, 2024

കോട്ടയം∙ പാലായിൽ ചീട്ടുകളിക്കിടെയുണ്ടായ തർക്കത്തിൽ യുവാവിനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസാണ്(26) മരിച്ചത്. പാലാ സ്വദേശി അഭിലാഷാണ് ലിബിനെ കുത്തിയത്. ഒരു സ്ത്രീയടക്കം മൂന്നു പേർക്ക് പരുക്കേറ്റു.

ബന്ധുവിന്റെ കുട്ടിയുടെ ആദ്യകുർബാന സ്വീകരണ ചടങ്ങിനെത്തിയപ്പോഴാണ് സംഭവം. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പാലാ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.