kerala

മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തില്‍ പുറത്തുവന്ന കണ്ടെത്തലുകൾ ഗൗരവത്തോടെ കാണുമെന്ന് ഗവര്‍ണര്‍

By webdesk15

August 13, 2023

മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തില്‍ പുറത്തുവന്ന കണ്ടെത്തലുകൾ ഗൗരവത്തോടെ കാണുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.ആദായനികുതി വകുപ്പിന്‍റെ കണ്ടെത്തലുകൾ ഗുരുതരമാണെന്ന് മാധ്യമങ്ങളിലൂടെ മനസ്സിലാക്കുന്നു. മാധ്യമങ്ങളിൽ വന്നത് ആരോപണങ്ങൾ മാത്രമല്ല, ഇൻകം ടാക്സിന്‍റെ കണ്ടെത്തലുകളാണ്. ഇത് ഗൗരവത്തോടെ തന്നെ കാണും. മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടുമോ എന്ന് പിന്നീട് തീരുമാനിക്കുമെന്നും ഗവർണ്ണർ വ്യക്തമാക്കി

.