kerala

അരിക്കൊമ്പനെ മാറ്റുന്ന സ്ഥലം വിദഗ്ധസമിതി ഇന്ന് ഹൈക്കോടതിയെ അറിയിക്കും; എതിര്‍പ്പില്ലെങ്കില്‍ ദൗത്യം ഉടന്‍

By webdesk14

April 25, 2023

ഇടുക്കിയില്‍ ഭീതി പരത്തുന്ന അരിക്കൊമ്പനെ സ്ഥലം മാറ്റുന്നതു സംബന്ധിച്ച വിവരങ്ങള്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി ഇന്ന് സര്‍ക്കാരിന് കൈമാറിയേക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരം സ്ഥലങ്ങള്‍ വിദഗ്ധസമിതിയോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സ്ഥലം കണ്ടെത്തിയിരിക്കുന്നത്.

എതിര്‍പ്പുകള്‍ ഉണ്ടായില്ലെങ്കില്‍ ഏറ്റവും അടുത്ത ദിവസം തന്നെ അരിക്കൊമ്പനെ പിടിച്ചുമാറ്റുന്ന നടപടി ഉണ്ടായേക്കും. അതേസമയം, ഹൈക്കോടതി കേസ് പരിഗണിച്ചതിന് ശേഷം നടപടികളിലേക്ക് കടന്നാല്‍ മതിയെന്ന നിലപാടും സര്‍ക്കാരിനുണ്ട്.