kerala

അരിക്കൊമ്പന്‍ തിരികെ വരില്ലെന്ന് പറയാനാകില്ലെന്ന് ഡോ. അരുണ്‍ സഖറിയ

By Chandrika Web

May 03, 2023

കാട്ടാനയെ പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്ക് തുറന്നുവിട്ടെങ്കിലും തിരിച്ച് ചിന്നക്കനാലിലേക്ക് മടങ്ങിവരില്ലെന്ന ്പറയാനാകില്ലെന്ന് ഡോ. അരുണ്‍ സഖറിയ. അരിക്കൊമ്പന്‍ ദൗത്യത്തിന് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥനാണ് അരുണ്‍. പുതിയ സാഹചര്യവുമായി ആന ഇണങ്ങിയാലേ അവിടെ തുടരൂ. അല്ലെങ്കില്‍ പഴയ വാസസ്ഥലത്തിലേക്ക് വരും. അതാണ് മുമ്പ് കണ്ടിട്ടുളളത്. 100-120 കിലോമീറ്റര്‍ വരെ സഞ്ചരിച്ച് തിരിച്ചെത്തിയ ചരിത്രമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അരിക്കൊമ്പനെ കണ്ടു; സിഗ്നല്‍ കിട്ടിത്തുടങ്ങി