india

അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുത്, വനംവകുപ്പ് കസ്റ്റഡിയില്‍ സൂക്ഷിക്കണം: മദ്രാസ് ഹൈക്കോടതി

By webdesk14

June 05, 2023

ചെന്നൈ: കമ്പത്ത് നിന്ന് മയക്കുവെടിവെച്ച് തമിഴ്‌നാട് വനംവകുപ്പ് പിടികൂടിയ കാട്ടാന അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി. എറണാകുളം സ്വദേശിയായ റബേക്ക ജോസഫിന്റെ ഹര്‍ജിയിലാണ് ഉത്തരവ്. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി നാളെ രാവിലെ 10.30ക്ക് മധുര ബെഞ്ച് പരിഗണിക്കും.

നിലവില്‍ കമ്പത്ത് നിന്ന് പിടികൂടിയ അരിക്കൊമ്പനെ ലോറിയില്‍ കയറ്റി തിരുനെല്‍വേലിയിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. കളക്കാട് മുണ്ടന്‍തുറൈ കടുവാസങ്കേതത്തിലെ മണിമുത്തരു വനമേഖലയിലേക്ക് തുറന്നുവിടാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍.