kerala

ചിന്നക്കനാലിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം

By webdesk15

April 06, 2023

ഇടുക്കി ചിന്നക്കനാലിൽ വീണ്ടും അരികൊമ്പൻ ആക്രമണം അഴിച്ചുവിട്ടു. 301 കോളനിയിലെ ഒരു വീടാണ് ഇന്ന് ആനയുടെ ആക്രമണത്തിൽ തകർന്നത്.ആനയെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് വീണ്ടും ആക്രമണം.കുടി നിവാസിയായ വി ജെ ജോർജിന്റെ വീടാണ് ഇന്ന് അരിക്കൊമ്പൻ തകർത്തത്. ജോർജ്ജും കുടുംബവും വീട്ടിൽ ഇല്ലാതിരുന്നതിനാൽ ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടു.