kerala

അരിക്കൊമ്പനെ സ്‌ഥലം മാറ്റുന്നതിൽ തീരുമാനമെടുക്കാൻ വിദഗ്ധ സമിതി ഇന്ന് യോഗം ചേരും

By webdesk15

April 21, 2023

അരിക്കൊമ്പനെ സ്‌ഥലം മാറ്റുന്നതിൽ തീരുമാനമെടുക്കാൻ വിദഗ്ധ സമിതി ഇന്ന് യോഗം ചേരും. പറമ്പിക്കുളത്തിന് പുറമെ സർക്കാർ അറിയിച്ച പുതിയ സ്ഥലം അനുയോജ്യമാണോ എന്ന് പരിശോധിക്കാനാണ് യോഗം ചേരുന്നത്. പറമ്പിക്കുളം അല്ലാതെ സർക്കാർ സമിതിയെ അറിയിച്ച മറ്റൊരു സ്ഥലം. അനുയോജ്യമാണോ എന്ന് പരിശോധിക്കും.ഏത് സ്ഥലത്തേക്ക് മാറ്റാൻ പറ്റുമെന്ന കാര്യത്തിൽ മുദ്ര വെച്ച കവറിൽ സ്ഥലത്തിന്റെ പേര് നിർദ്ദേശിക്കാനാണ് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.