kerala

സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് 75 പവന്‍ തട്ടിയെടുത്ത കേസ്: അര്‍ജുന്‍ ആയങ്കി പിടിയില്‍

By webdesk14

July 17, 2023

സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് 75 പവന്‍ തട്ടിയെടുത്ത കേസില്‍ അര്‍ജുന്‍ ആയങ്കി പിടിയില്‍. മഹാരാഷ്ട്ര പുനെയില്‍ നിന്ന് മീനാക്ഷിപുരം പൊലീസാണ് അര്‍ജുനെ കസ്റ്റഡിയിലെടുത്തത്. കവര്‍ച്ചയ്ക്ക് ശേഷം സംഘം സ്വര്‍ണം വീതം വച്ച് വ്യത്യസ്ത സ്ഥലങ്ങളിലേക്ക് രക്ഷപ്പെടുകയായിരുന്നു.

കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ 11 പാര്‍ട്ടി പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. കണ്ണൂര്‍ അഴീക്കോട് കപ്പക്കടവ് സ്വദേശിയായ അര്‍ജുന്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. 2021ലെ രാമനാട്ടുകര സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ അപകടക്കേസുമായി ബന്ധപ്പെട്ടാണ് അര്‍ജുന്റെ പേര് ആദ്യം പുറത്തുവന്നത്.