kerala

അര്‍ജുന്‍ ആയങ്കിയുടെ കസ്റ്റഡി അപേക്ഷ കോടതി തള്ളി

By web desk 1

July 09, 2021

സ്വര്‍ണകടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയിലാവശ്യപ്പെട്ട് കസ്റ്റംസ് സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളി. എറണാകുളം സാമ്പത്തിക കുറ്റങ്ങള്‍ക്കുള്ള കോടതിയാണ് കസ്റ്റംസ് അപേക്ഷ തള്ളിയത്.

അര്‍ജുന്‍ ആയങ്കിയെ നാല് ദിവസം കസ്റ്റഡയില്‍ വേണമെന്നാവശ്യപ്പെട്ടായിരുന്നു കസ്റ്റംസ് അപേക്ഷ സമര്‍പ്പിച്ചത്. അര്‍ജുന്‍ ആയങ്കിയെയും മുഹമ്മദ് ഷാഫിയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണമെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം.