ജമ്മുകശ്മീരില്‍ പഹല്‍ഗാം ആക്രമണവുമായി ബന്ധമുള്ള ഒരു ഭീകരനെ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചു. കുല്‍ഗാമിലും മേഘലകളിലുമായി മറ്റ് ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. നിരോധിത സംഘടനയായ ലഷ്‌കര്‍- ഇ തോയ്ബയുടെ വിഭാഗമായ ദി റെസിഡന്റ്സ് ഫ്രണ്ടുമായി ബന്ധമുള്ളവരാണ് ഭീകരര്‍.
ഇന്ത്യന്‍ ആര്‍മി, സിആര്‍പിഎഫ്, ജമ്മു ആന്‍ഡ് കശ്മീര്‍ പൊലീസും സംയുക്തമായി ഓപ്പറേഷന്‍ അഖല്‍ എന്ന പേരിലാണ് ദൗത്യം നടത്തുന്നത്. മേഖലയിലെ തീവ്രവാദ നീക്കങ്ങളെക്കുറിച്ചുള്ള രഹസ്യന്വേഷണ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഭീകരനെ വധിച്ചത്. ഭീകരര്‍ ശ്രീനഗറിനടുത്തുള്ള ദച്ചിഗാം ദേശീയ ഉദ്യോനത്തില്‍ ഒളിച്ചിരിക്കുന്നതായി കരുതുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.